---
title: "ഗ്രന്ഥശാലാ ഭാരവാഹികൾക്ക് പരിശീലനം"
english_title: "Training given to liberary members"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51001/training-given-to-liberary-members"
published_at: "2022-06-25T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6ca7a3c761_Picsart_22-06-25_14-12-12-638.jpg"
keywords: []
---

# ഗ്രന്ഥശാലാ ഭാരവാഹികൾക്ക് പരിശീലനം

> **Lead Summary:**  പുതിയതായി രൂപീകരിച്ച ലൈബ്രറി ഭാരവാഹികൾക്ക് ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ പരിശീലനം നൽകി. കണിച്ചാർ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

 പുതിയതായി രൂപീകരിച്ച ലൈബ്രറി ഭാരവാഹികൾക്ക് ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ പരിശീലനം നൽകി. കണിച്ചാർ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.കുഞ്ഞികൃഷ്ണൻ അധ്യക്ഷനായിരുന്നു. താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ ക്ലാസെടുത്തു. കെ.എ. ബഷീർ സ്വാഗതവും കെ.പി.ഷാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51001/training-given-to-liberary-members)