---
title: "ബഫർ സോണിൽ പിണറായി സർക്കാറിന് ഇരട്ടത്താപ്പ്: കരീംചേലേരി "
english_title: "Buffer Zone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51004/buffer-zone"
published_at: "2022-06-25T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6ccdbe00b5_images_(1).jpeg"
keywords: []
---

# ബഫർ സോണിൽ പിണറായി സർക്കാറിന് ഇരട്ടത്താപ്പ്: കരീംചേലേരി 

> **Lead Summary:**  പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ബഫർ സോൺ പരിധിക്കെതിരെ പിണറായി സർക്കാറും സി.പി.എമ്മും നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി.

## Article Content

 പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ബഫർ സോൺ പരിധിക്കെതിരെ പിണറായി സർക്കാറും സി.പി.എമ്മും നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി.

ഈ കാര്യത്തിൽ പിണറായി സർക്കാരിൻ്റെ ആകുലതകളും സി.പി.എം നടത്തുന്ന സമരങ്ങളും ആത്മാർത്ഥതയോടെയാണെങ്കിൽ സുപ്രീം കോടതി ഉത്തരവിൽ നിന്ന് ഇളവ് ലഭിക്കാൻ കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിലെ എംപവർ കമ്മറ്റിയെ സമീപിക്കുകയോ, സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയോ ആണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

2019ലെ പിണറായി സർക്കാറിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്ങ്മൂല മനുസരിച്ചാണ് ഒരു കിലോമീറ്റർ ദൂരപരിധി ബഫർ സോണായി പ്രഖ്യാപിച്ച് കോടതി ഉത്തരവായത്.ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനും നരേന്ദ്ര മോദിയെ പ്രീണിപ്പിക്കാനും സി.പി.എം.കുട്ടിക്കുരങ്ങുകളെ കൊണ്ട് ചുടു ചോറ്മാന്തിക്കുകയാണ്. ഇതാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ്എസ്.എഫ്.ഐ.ക്രിമിനലുകൾ അടച്ചുതകർത്തതിലൂടെ കേരളം കണ്ടതെന്ന് കരീംചേലേരിപറഞ്ഞു.പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിയമനിർമാണം നടത്തുക, നെല്ലിനും നാളികേരത്തിനു ശാസ്ത്രീയമായി താങ്ങുവില നിശ്ചയിച്ച പ്രാദേശികതലത്തിൽ സംവരണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ കർഷക ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂർ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി പി.പി.മഹമൂദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.പി.എ.റഹീം, എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എം.എ.കരീം, ടി.എൻ.എ.ഖാദർ, ബി.കെ. അഹമ്മദ്, പി.കെ.അബ്ദുൽ ഖാദർ മൗലവി, മുഹമ്മദ് മുണ്ടേരി, ടി.വി.ഹസൈനാർ, സി.എച്ച് .അഹമ്മദ് കുട്ടി,ടി.കെ.കുഞ്ഞബ്ദുള്ള ഹാജി, നസീർ ചാലാട്,സി.എറമുള്ളാൻ, എം.വി. നജീബ്, പി.പി.അബ്ദുൽ ഖാദർ,പി.പി.മുഹമ്മദലി, പി.എം. മുഹമ്മദ് കുഞ്ഞിഹാജി,പ്രസംഗിച്ചു. കണ്ണൂർ ബാഫഖി സൗധം കേന്ദ്രീകരിച്ച് പ്രകടനമായാണ് കർഷകർ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ ധർണ്ണക്കെത്തിയത്. ടി.പി.അബ്ദുൽ ഖാദർ, പി.ടി. കമാൽ, പി.കെ.സി. ഇബ്രാഹിം ഹാജി, ടി.പി. മഹമൂദ് ഹാജി, ലിയാക്കത്തലി, ടി.പി.എം. അശറഫ്, പുത്തൂർ അബ്ദുളള ഹാജി, ടി.കെ. ഹമീദ് മാസ്റ്റർ,എം.പി.അബ്ദുറഹിമാൻ ,എം.കെ.പി.മുഹമ്മദ് കുഞ്ഞി, പി.വി.അബ്ദുള്ള, സി.അബ്ദുറഹിമാൻ ഹാജി, ടി.കെ. ഹുസൈൻ, കെ.പി.എ.സലീം, ഖാദർ മുണ്ടേരി, പി.പി ശംസു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51004/buffer-zone)