---
title: "എഡ്യൂക്കേഷണല്‍ എക്സ്പോ- വിംഗ്സ് '22 ഉദ്ഘാടനം ചെയ്തു"
english_title: "Education expo - wings"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51026/education-expo-wings"
published_at: "2022-06-25T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6db4a21d63_Picsart_22-06-25_15-23-14-566.jpg"
keywords: []
---

# എഡ്യൂക്കേഷണല്‍ എക്സ്പോ- വിംഗ്സ് '22 ഉദ്ഘാടനം ചെയ്തു

> **Lead Summary:**  ശ്രീകണ്ഠാപുരം : അഡ്വ. സജീവ് ജോസഫ് എംഎല്‍എ യുടെ ഇരിക്കൂര്‍ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദര്‍ശന്റെ നേതൃത്വത്തില്‍ നടത്തുന്ന എഡ്യൂക്കേഷണല്‍ എക്സ്പോ- വിംഗ്സ് '22 തുടങ്ങി. മാനന്തവാടി സബ്ബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഐ എ എസ് ഉദ്ഘാടനം ചെയ്തു.

## Article Content

 ശ്രീകണ്ഠാപുരം : അഡ്വ. സജീവ് ജോസഫ് എംഎല്‍എ യുടെ ഇരിക്കൂര്‍ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദര്‍ശന്റെ നേതൃത്വത്തില്‍ നടത്തുന്ന എഡ്യൂക്കേഷണല്‍ എക്സ്പോ- വിംഗ്സ് '22 തുടങ്ങി. മാനന്തവാടി സബ്ബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഐ എ എസ് ഉദ്ഘാടനം ചെയ്തു.

അഡ്വ. സജീവ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐ എ എസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഹരിയാന മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജി പ്രസന്നകുമാര്‍ മുഖ്യഭാഷണം നടത്തി.

ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. കെ. വി ഫിലോമിന ആശംസ അറിയിച്ചു. പൊടിക്കളം മേരിഗിരി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബ്രദര്‍ ഡോ. റെജി സ്‌കറിയ, സ്വാഗതവും ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. കെ. പി ഗോപിനാഥ് നന്ദിയും പറഞ്ഞു. എസ്.എസ്.എല്‍.സി മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കരിയര്‍ തെരഞ്ഞെടുക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനും സഹായിക്കുക, പുതിയ തൊഴില്‍ മേഖലകള്‍ പരിചയപ്പെടുത്തി കൊണ്ട് തൊഴില്‍ ലഭ്യത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51026/education-expo-wings)