---
title: "ഇന്ത്യൻ നേവിയിൽ 338 അപ്രന്റിസ് തസ്തികകളിലേക്ക് ഒഴിവുകൾ"
english_title: "Vacancies for 338 Apprentice posts in the Indian Navy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51062/vacancies-for-338-apprentice-posts-in-the-indian-navy"
published_at: "2022-06-25T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6f4701e3a5_login-bg.jpg"
keywords: []
---

# ഇന്ത്യൻ നേവിയിൽ 338 അപ്രന്റിസ് തസ്തികകളിലേക്ക് ഒഴിവുകൾ

> **Lead Summary:** **ന്യൂഡൽഹി**: നേവല്‍ ഡോക്ക് യാര്‍ഡ് (മുംബൈ) 338 അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

## Article Content

**ന്യൂഡൽഹി**: നേവല്‍ ഡോക്ക് യാര്‍ഡ് (മുംബൈ) 338 അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 08, 2022. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ indiannavy.nic.in വഴി അപേക്ഷിക്കാം.

തസ്തിക: അപ്രന്റിസ്

ഒഴിവുകളുടെ എണ്ണം: 338

പേ സ്കെയില്‍: അപ്രന്റീസ്ഷിപ്പ് നിയമങ്ങള്‍ അനുസരിച്ച്‌

ഒഴിവുകളുടെ എണ്ണം

ഇലക്‌ട്രീഷ്യന്‍: 49

ഇലക്‌ട്രോപ്ലേറ്റര്‍: 01

മറൈന്‍ എഞ്ചിന്‍ ഫിറ്റര്‍: 36

ഫൗണ്ടറി മാന്‍: 02

പാറ്റേണ്‍ മേക്കര്‍: 02

മെക്കാനിക്ക് ഡീസല്‍: 39

ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്: 08

മെഷിനിസ്റ്റ്: 15

മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്: 15

പെയിന്റര്‍ (ജനറല്‍): 11

ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍: 03

പൈപ്പ് ഫിറ്റര്‍: 22

മെക്കാനിക് : 08

ടെയിലര്‍ (ജനറല്‍): 04

വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്‌ട്രിക്): 23

ഇലക്‌ട്രോണിക്സ് മെക്കാനിക്ക്: 28

ഷിപ്പ് റൈറ്റ് വുഡ്: 05

മേസണ്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ടര്‍: 08

I&CTSM: 03

ഷിപ്പ് റൈറ്റ് സ്റ്റീല്‍: 20

റിഗ്ഗര്‍: 14

ഫോര്‍ജര്‍ ഹീറ്റ് ട്രീറ്റര്‍: 01

ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടിഐ കോഴ്‌സ് പാസായിരിക്കണം.1 ഓഗസ്റ്റ് 2001 നും 31 ഒക്ടോബര്‍ 2008 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം ഉദ്യോ​ഗാര്‍ത്ഥികള്‍. ഓണ്‍ലൈന്‍ അപേക്ഷ നടപടികള്‍ ജൂണ്‍ 21 ന് ആരംഭിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 08 ആണ്. ഓഗസ്റ്റ് 22 ആണ് എഴുത്തുപരീക്ഷയുടെ തീയതി. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ dasapprenticembi.recttindia.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51062/vacancies-for-338-apprentice-posts-in-the-indian-navy)