---
title: "സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് "
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51132/heavy-rain"
published_at: "2022-06-26T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് 

> **Lead Summary:** കേരളത്തില്‍ ഇന്നും ശക്തമായ മഴയുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. മഴ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

കേരളത്തില്‍ ഇന്നും ശക്തമായ മഴയുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. മഴ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിലൊന്നും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം.

ജൂണ്‍ 29 വരെയാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51132/heavy-rain)