---
title: "കാട്ടുപന്നി കുറുകെചാടി ഓട്ടോമറിഞ്ഞ്  അച്ഛനും മകള്‍ക്കും പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51138/accident"
published_at: "2022-06-26T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7bfbcd9732_n3987073061656208897285880bbd0ca18db64cc1dcdce5d1012e310939444864bd60eeeb70c122dd077874.jpg"
keywords: []
---

# കാട്ടുപന്നി കുറുകെചാടി ഓട്ടോമറിഞ്ഞ്  അച്ഛനും മകള്‍ക്കും പരിക്ക്

> **Lead Summary:** **പാനൂര്‍: **കണ്ണൂര്‍ പാനൂര്‍ കൃഷിഭവനുസമീപം കാട്ടുപന്നി റോഡില്‍ കുറുകെചാടി ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ക്കും മകള്‍ക്കും പരിക്ക്.

## Article Content

**പാനൂര്‍: **കണ്ണൂര്‍ പാനൂര്‍ കൃഷിഭവനുസമീപം കാട്ടുപന്നി റോഡില്‍ കുറുകെചാടി ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ക്കും മകള്‍ക്കും പരിക്ക്.

മേലെ പൂക്കോം പിലാവുള്ള പറമ്പത്ത്‌ ര ജില്‍കുമാറിനും (44), മകള്‍ ദേവാഞ്ജനക്കുമാണ് (14) പരിക്കുപറ്റിയത്. കഴിഞ്ഞദിവസം രാത്രി ഏഴോടെ ഓട്ടോയില്‍ പാറാട്ടെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. തുടര്‍ന്ന് രണ്ടുപേരെയും പാനൂര്‍ ഹെല്‍ത്ത്  സെന്ററിൽ പ്രാഥമിക ചികിത്സ നല്‍കിയശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51138/accident)