---
title: "കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുന്നു; എം വി ഗോവിന്ദൻ"
english_title: "Kerala is becoming a drug hub"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51194/kerala-is-becoming-a-drug-hub"
published_at: "2022-06-26T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7fef685f63_MV_Govindan.jpg"
keywords: []
---

# കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുന്നു; എം വി ഗോവിന്ദൻ

> **Lead Summary:** കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. കടൽ മാർഗമാണ് സംസ്ഥാനത്ത് മയക്കുമരുന്ന് എത്തുന്നത്. കഴിഞ്ഞ ദിവസം ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയെന്നും മന്ത്രി പറഞ്ഞു.

## Article Content

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. കടൽ മാർഗമാണ് സംസ്ഥാനത്ത് മയക്കുമരുന്ന് എത്തുന്നത്. കഴിഞ്ഞ ദിവസം ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയെന്നും മന്ത്രി പറഞ്ഞു.

  കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്ന് എത്തുന്നതായാണ് വിവരം. വിദ്യാർഥി, യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണ്. പുതിയ തലമുറയിലെ ബോധവത്കരിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51194/kerala-is-becoming-a-drug-hub)