---
title: "ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച്‌ 20 മരണം: ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദര്‍"
english_title: "Twenty deaths due to leptospirosis in six months"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51223/twenty-deaths-due-to-leptospirosis-in-six-months"
published_at: "2022-06-26T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b81f8490a92_50491001_kupidw.png"
keywords: []
---

# ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച്‌ 20 മരണം: ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദര്‍

> **Lead Summary:** സംസ്ഥാനത്ത് ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച്‌ 20 മരണം. എലിപ്പനിയുടെ ലക്ഷണങ്ങളോടെ 89 പേരും മരിച്ചു. പകര്‍ച്ചവ്യാധി മരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു.ഈ മാസം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തേക്കാള്‍ പകുതിയാണ് എലിപ്പനി ബാധിച്ചവരുടെ എണ്ണം.

## Article Content

സംസ്ഥാനത്ത് ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച്‌ 20 മരണം. എലിപ്പനിയുടെ ലക്ഷണങ്ങളോടെ 89 പേരും മരിച്ചു. പകര്‍ച്ചവ്യാധി മരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു.ഈ മാസം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തേക്കാള്‍ പകുതിയാണ് എലിപ്പനി ബാധിച്ചവരുടെ എണ്ണം.

ഡെങ്കിപ്പനി ബാധിച്ച്‌ ഈ മാസം രണ്ട് പേരാണ് മരിച്ചത്. എന്നാല്‍ എലിപ്പനി ബാധിച്ച്‌ ആറ് പേര്‍ മരിച്ചു. എലിപ്പനിയുടെ ലക്ഷണങ്ങളോടെ മരണപ്പെട്ടത് 25 പേരാണ്. വൃക്ക, ശ്വാസകോശം, കരള്‍ എന്നിവയെ പനി ഗുരുതരമായി ബാധിച്ചതിന് ശേഷമാണ് രോഗ ബാധിതരില്‍ ഭൂരിഭാഗം പേരും ചികിത്സ തേടുന്നത്. ഇതാണ് മരണത്തിനിടയാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 97 പേരാണ് എലിപ്പനി ബാധിച്ച്‌ മരിച്ചത്. 2020ല്‍ 48 പേരും, 2019ല്‍ 57 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51223/twenty-deaths-due-to-leptospirosis-in-six-months)