---
title: "ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം"
english_title: "Violence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51226/Violence "
published_at: "2022-06-26T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b8230364045_n3987940521656234603036da0e022f2f9472ee6a59f6c96103888234302e77c0b92d0bad2d0aea5b962243.jpg"
keywords: []
---

# ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം

> **Lead Summary:** ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടന്നതായി പരാതി.ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന ഗുരുവായൂര്‍ എക്സ്പ്രസ്സില്‍ വെച്ചാണ് തൃശ്ശൂര്‍ സ്വദേശികള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

## Article Content

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടന്നതായി പരാതി.ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന ഗുരുവായൂര്‍ എക്സ്പ്രസ്സില്‍ വെച്ചാണ് തൃശ്ശൂര്‍ സ്വദേശികള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ റെയില്‍വേ ഗാര്‍ഡിനോട് പരാതിപ്പെട്ടിട്ടും പോലീസിനെ അറിയിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ തൃശ്ശൂര്‍ റെയില്‍വേ പൊലീസ് പോക്സോ പ്രകാരം കേസ് എടുത്തു.

അതിക്രമം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ്സിനു മുകളില്‍ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. അക്രമികളെ തടയാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി ഫാസിലിനും മര്‍ദ്ദനമേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51226/Violence )