---
title: "ഹയർസെക്കൻഡറി പ്രവേശനം: നേറ്റിവിറ്റി തെളിയിക്കാൻ പത്താംക്ലാസ് സർട്ടിഫിക്കറ്റ് മതി"
english_title: "Higher secondary admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51238/higher-secondary-admission"
published_at: "2022-06-26T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b82b838bbb7_bd6f96d7f48c4b4b10073877ae4810bd.jpg"
keywords: []
---

# ഹയർസെക്കൻഡറി പ്രവേശനം: നേറ്റിവിറ്റി തെളിയിക്കാൻ പത്താംക്ലാസ് സർട്ടിഫിക്കറ്റ് മതി

> **Lead Summary:**  പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കാൻ പത്താംക്ലാസ് സർട്ടിഫിക്കറ്റ് മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിദ്യാർഥികൾമാത്രം പ്രവേശനസമയത്ത് വില്ലേജ് ഓഫീസിൽനിന്നുള്ള ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

## Article Content

 പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കാൻ പത്താംക്ലാസ് സർട്ടിഫിക്കറ്റ് മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിദ്യാർഥികൾമാത്രം പ്രവേശനസമയത്ത് വില്ലേജ് ഓഫീസിൽനിന്നുള്ള ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശന ആവശ്യത്തിനായി നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്കുള്ള ധാരാളം അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ ലഭിക്കുന്ന സാഹചര്യത്തിലാണ് ഡയറക്ടറുടെ നിർദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51238/higher-secondary-admission)