---
title: " റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ  സ്ഥാനാരോഹണ ചടങ്ങ് ശ്രീവത്സം ഓഡിറ്റോറിയത്തിൽ"
english_title: "Rotery club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51241/rotery-club"
published_at: "2022-06-26T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b82e1111cfa_IMG-20220626-WA0009.jpg"
keywords: []
---

#  റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ  സ്ഥാനാരോഹണ ചടങ്ങ് ശ്രീവത്സം ഓഡിറ്റോറിയത്തിൽ

> **Lead Summary:** റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ സ്ഥാനാരോഹണ ചടങ്ങ് 2022 ജൂൺ 28 ചൊവ്വാഴ്ച ശ്രീവത്സം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഷാജു പീറ്റർ മുഖ്യാതിഥിയായി പങ്കെടുക്കും ഡോക്ടർ വരുൺ നമ്പ്യാരാണ് ഈ വർഷത്തെ പ്രസിഡന്റ് ലോകത്തിലെ ഏറ്റവും വലിയ സേവന സന്നദ്ധ സംഘടനയായ റോട്ടറി നാഷണലിന്റെ ഭാഗമാണ് പയ്യന്നൂർ റോട്ടറി ക്ലബ്.

## Article Content

റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ സ്ഥാനാരോഹണ ചടങ്ങ് 2022 ജൂൺ 28 ചൊവ്വാഴ്ച ശ്രീവത്സം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഷാജു പീറ്റർ മുഖ്യാതിഥിയായി പങ്കെടുക്കും ഡോക്ടർ വരുൺ നമ്പ്യാരാണ് ഈ വർഷത്തെ പ്രസിഡന്റ് ലോകത്തിലെ ഏറ്റവും വലിയ സേവന സന്നദ്ധ സംഘടനയായ റോട്ടറി നാഷണലിന്റെ ഭാഗമാണ് പയ്യന്നൂർ റോട്ടറി ക്ലബ്.

കാൽ നഷ്ടപ്പെട്ടവർക്ക് ജയ്പൂർ കാലുകൾ നൽകുക, പന്നൂർ മുൻസിപ്പാലിറ്റി സ്തനാർബുദ മുക്ത മുൻസിപ്പാലിറ്റിയായി പ്രഖ്യാപിക്കുന്ന ഭാഗമായി മുനിസിപ്പൽ പരിധിയിലെ മുഴുവൻ സ്ത്രീകൾക്കുമായി വിപുലമായ ക്യാമ്പ് നടത്തുകയും രോഗം ബാധിച്ച തുടർചികിത്സ ലഭ്യമാക്കും. സാമ്പത്തിക പ്രയാസം മൂലം വീടുപണി പാതിവഴിയിൽ മുടങ്ങി പോയ 5 കുടുംബങ്ങൾക്ക് വീടുപണി പൂർത്തിയാക്കി നൽകും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്നതുമായ 25 വിദ്യാർഥിനികൾക്ക് സൗജന്യമായി സൈക്കിളുകൾ വിതരണം ചെയ്യും. ഇത്തരത്തിൽ നിരവധി സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങൾ ആണ് ക്ലബ്ബ് പ്രവർത്തകർ നടപ്പാക്കാൻ പോകുന്നത്. ഡോക്ടർ വരുൺ നമ്പ്യാർ, രാഹുൽ നമ്പ്യാർ, ഡോക്ടർ വിനോദ് കുമാർ, ഇ പി ചന്ദ്രൻ, അരവിന്ദാക്ഷൻ, അഡ്വക്കറ്റ് ആന്റോ, സുരേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51241/rotery-club)