---
title: "കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ വനംവകുപ്പിന്റെ പ്രത്യേകസംഘം പയ്യന്നൂരിൽ"
english_title: "Agriculuter crops protected by police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51242/agriculuter-crops-protected-by-police"
published_at: "2022-06-26T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b82ee141e18_IMG-20220626-WA0011.jpg"
keywords: []
---

# കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ വനംവകുപ്പിന്റെ പ്രത്യേകസംഘം പയ്യന്നൂരിൽ

> **Lead Summary:** കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താനുള്ള കർഷക മിത്രം പരിപാടിയുടെ ഭാഗമായി വനംവകുപ്പിൻ്റെ പ്രത്യേക സംഘം പയ്യന്നൂർ കാനായി - പുല്ലുപാറ മേഖലയിലെത്തി. മുപ്പതിലേറെ പേരുള്ള സംഘമാണ് തോക്കുകളും പരിശീലനം നേടിയ നായ്ക്കളുമായി പന്നികളെ തുരത്താനെത്തിയത്.

## Article Content

കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താനുള്ള കർഷക മിത്രം പരിപാടിയുടെ ഭാഗമായി വനംവകുപ്പിൻ്റെ പ്രത്യേക സംഘം പയ്യന്നൂർ കാനായി - പുല്ലുപാറ മേഖലയിലെത്തി. മുപ്പതിലേറെ പേരുള്ള സംഘമാണ് തോക്കുകളും പരിശീലനം നേടിയ നായ്ക്കളുമായി പന്നികളെ തുരത്താനെത്തിയത്.

തോക്കുകളും വടികളുമായെത്തിയ മുപ്പതോളം പേരടങ്ങുന്ന സംഘം ,കൂട്ടിന് പന്നികളെ മണത്തു പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ നായ്ക്കളായ പാറുവും ചിന്നുവും സിംബയും അപ്പുവും . നീട്ടിയുള്ള വിസിലടിയും ഹൊയ് ഹൊയ് വിളികളും മിനിറ്റുകൾക്കുള്ളിൽ പൊന്തക്കാടുകളിൽ നിന്നും കൂട്ടത്തോടെ പന്നികൾ പല ദിശയിലേക്ക് ഓടുന്നു.

പയ്യന്നൂർ നഗരസഭയിലെ കാനായി വാർഡിലെ കൃഷിയിടങ്ങളോടു ചേർന്ന കാട്ടുപ്രദേശങ്ങളിലായിരുന്നു പന്നികളെ തുരത്തൽ. അക്രമകാരികളായ പന്നികളെ മാത്രമാണ് വെടി വച്ച് കൊല്ലുന്നത്. കൊല്ലുന്ന പന്നികളെ ഭക്ഷ്യയോഗ്യമല്ലാത്ത രീതിയിൽ സംസ്കരിക്കുന്നു . കാട്ടുപന്നികളുടെ ശല്യം മൂലം മിക്ക പ്രദേശങ്ങളിലും കൃഷി ഏറെക്കുറേ അസാധ്യമാണ് ഈ സാഹചര്യത്തിലാണ് വനം വകുപ്പിൻ്റെ ഇടപെടൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51242/agriculuter-crops-protected-by-police)