---
title: "മാട്ടൂൽ പെറ്റ് സ്റ്റേഷനിൽ ഇനി കുഞ്ഞൻ ദിനോസറുകൾ കൂടി"
english_title: "Another 25 Iguana cubs, also known as baby dinosaurs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51243/another-25-iguana-cubs-also-known-as-baby-dinosaurs"
published_at: "2022-06-26T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b8310146e82_InShot_20220626_154133319.jpg"
keywords: []
---

# മാട്ടൂൽ പെറ്റ് സ്റ്റേഷനിൽ ഇനി കുഞ്ഞൻ ദിനോസറുകൾ കൂടി

> **Lead Summary:** **കണ്ണൂർ : **മാട്ടൂൽ പെറ്റ് സ്റ്റേഷനിൽ കുഞ്ഞൻ ദിനോസറുകൾ എന്നറിയപ്പെടുന്ന 25 ഇഗ്വാനകുഞ്ഞുങ്ങൾ കൂടി . കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിച്ചാണ് മുട്ടകൾ വിരിയിച്ചത്.

## Article Content

**കണ്ണൂർ : **മാട്ടൂൽ പെറ്റ് സ്റ്റേഷനിൽ കുഞ്ഞൻ ദിനോസറുകൾ എന്നറിയപ്പെടുന്ന 25 ഇഗ്വാനകുഞ്ഞുങ്ങൾ കൂടി . കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിച്ചാണ് മുട്ടകൾ വിരിയിച്ചത്.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കണ്ട് വരുന്ന ഉരഗ വർഗത്തിലെ ഭംഗിയേറിയ ജീവിയാണ് കുഞ്ഞൻ ദിനോസറുകൾ എന്നറിയപ്പെടുന്ന ഇഗ്വാന. 25 മുട്ടകളാണ് ഇവയ്ക്ക് അനുയോജ്യമായ ആവാസവ്യസ്ഥ സൃഷ്ടിച്ച് കൊണ്ട് വിരിയിച്ചത്. 90 ദിവസമെടുത്താണ് മുട്ട വിരിയിച്ചത്. മുപ്പത് മുതൽ 45 മുട്ടകൾ വരെ ഒരു സീസണിൽ ഉണ്ടാവുംമെന്ന് പെറ്റ് സ്റ്റേഷൻ ഉടമ സാബിർ പറഞ്ഞു.പ്രായപൂർത്തിയായ നാല് ഇഗ്വാനകളും ഇവിടെയുണ്ട് .കൂടാതെ വിവിധ രാജ്യങ്ങളിൽ കണ്ട് വരുന്ന പക്ഷികൾ കുള്ളൻ കുതിര, വിവിധയിനം മത്സ്യങ്ങളും ഉണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51243/another-25-iguana-cubs-also-known-as-baby-dinosaurs)