---
title: "എസ് എസ് എൽ സി , പ്ലസ്ടു വിജയികളെ അനുമോദിച്ചു"
english_title: "Congratulations to the SSLC and Plus Two winners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51250/congratulations-to-the-sslc-and-plus-two-winners"
published_at: "2022-06-26T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b8400adc0c4_IMG-20220626-WA0048.jpg"
keywords: []
---

# എസ് എസ് എൽ സി , പ്ലസ്ടു വിജയികളെ അനുമോദിച്ചു

> **Lead Summary:** **കണ്ണൂർ : **ആര്യപറമ്പ് എ കെ ജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി , പ്ലസ്ടു വിജയികളെ അനുമോദിച്ചു.

## Article Content

**കണ്ണൂർ : **ആര്യപറമ്പ് എ കെ ജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി , പ്ലസ്ടു വിജയികളെ അനുമോദിച്ചു.

അനുമോദന സമ്മേളനം ചെറു കഥാകൃത്ത് വി ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ഉപഹാരം സംവിധായകൻ ജിത്തു കോളയാട് വിതരണം ചെയ്തു.

വായനശാല ബാലവേദി കുട്ടികൾക്കുള്ള ഫുട്ബോൾ മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം അൽഫോൺസ് വിതരണം ചെയ്തു. 

മേനച്ചോടി യു പി സ്ക്കൂൾ അധ്യാപിക സജിനി  അനുമോദിച്ച് സംസാരിച്ചു. കൂട്ടക്കളം രാജൻ അധ്യക്ഷനായിരുന്നു. കെ.ഷിജു സ്വാഗതവും കെ പവിത്രൻ നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51250/congratulations-to-the-sslc-and-plus-two-winners)