---
title: " ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതില്‍ പുനര്‍നിര്‍മിക്കാനും പുതിയ പശുത്തൊഴുത്ത് കെട്ടാനും അനുമതി"
english_title: "Permission to rebuild the wall around Cliff House and build a new barn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51259/permission-to-rebuild-the-wall-around-cliff-house-and-build-a-new-barn"
published_at: "2022-06-26T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b85121c137c_images_(7).jpeg"
keywords: []
---

#  ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതില്‍ പുനര്‍നിര്‍മിക്കാനും പുതിയ പശുത്തൊഴുത്ത് കെട്ടാനും അനുമതി

> **Lead Summary:** **തിരുവനന്തപുരം**: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതില്‍ പുനര്‍നിര്‍മിക്കാനും പുതിയ പശുത്തൊഴുത്ത് കെട്ടാനും അനുമതി.

## Article Content

**തിരുവനന്തപുരം**: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതില്‍ പുനര്‍നിര്‍മിക്കാനും പുതിയ പശുത്തൊഴുത്ത് കെട്ടാനും അനുമതി.

ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി.

പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണചുമതല. ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത് നിര്‍മാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മേയ് ഏഴിന് കത്ത് നല്‍കിയിരുന്നു. ഇതിനായി വിശദമായ എസ്റ്റിമേറ്റും ചീഫ് എന്‍ജിനീയര്‍ തയ്യാറാക്കിയിരുന്നു.ജൂണ്‍ 22 നാണ് സര്‍ക്കാര്‍ ഇതിന് അം​ഗീകാരം നല്‍കി ഉത്തരവിറക്കിയത്.

കെ-റെയില്‍ വിരുദ്ധസമരത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയറി കുറ്റിനാട്ടിയത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ഇതേ തുടര്‍ന്നാണ് സുരക്ഷാപാളിച്ച പുറത്തായത്. ഇതിന് ശേഷമാണ് ചുറ്റുമതില്‍ ബലപ്പെടുത്തി പുനര്‍നിര്‍മിക്കാന്‍ തീരുമാനമുണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയനും എസ്കോര്‍ട്ടിനുമായി വീണ്ടും കാറുകള്‍ വാങ്ങാന്‍ 88,69,841 രൂപയാണ് അനുവദിച്ചത്. മുഖ്യമന്ത്രിക്ക് കിയയും എസ്കോര്‍ട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. 33,31,000 രൂപയാണ് കാര്‍ണിവലിന് വില വരുന്നത്. കിയയുടെ കാര്‍ണിവല്‍ സീരിസിലെ ലിമോസിന്‍ കാറാണ് വാങ്ങുന്നത്. ഇത് കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51259/permission-to-rebuild-the-wall-around-cliff-house-and-build-a-new-barn)