---
title: "കൊട്ടിയൂരിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് മർദ്ദനമേറ്റതായി പരാതി"
english_title: "Kottiyoor Youth Congress activist complains of assault"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51260/kottiyoor-youth-congress-activist-complains-of-assault"
published_at: "2022-06-26T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b8544400d7f_InShot_20220626_181146424.jpg"
keywords: []
---

# കൊട്ടിയൂരിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് മർദ്ദനമേറ്റതായി പരാതി

> **Lead Summary:** **കൊട്ടിയൂർ** : യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം ചുങ്കക്കുന്നു യൂണിറ്റ് സെക്രട്ടറി എബിൻ പാപ്പിനിശേരിക്ക് മർദ്ദനമേറ്റു. തലയ്ക്കു പരിക്കേറ്റ എബിനെ തലശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

## Article Content

**കൊട്ടിയൂർ** : യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം ചുങ്കക്കുന്നു യൂണിറ്റ് സെക്രട്ടറി എബിൻ പാപ്പിനിശേരിക്ക് മർദ്ദനമേറ്റു. തലയ്ക്കു പരിക്കേറ്റ എബിനെ തലശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ഇന്നലെ രാത്രി 12 മണിയോടെയാണ് ആക്രമണം ഉണ്ടായതെന്ന് എബിൻ പറയുന്നു. സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ള സംഘം മർദ്ദിച്ചുവെന്നാണ് ആരോപണം. കൊട്ടിയൂരിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവമുള്ള സിപിഎം ശ്രമമാണ് നടക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51260/kottiyoor-youth-congress-activist-complains-of-assault)