---
title: "ലോക് അദാലത്തിൽ 4391 കേസുകൾ തീർപ്പാക്കി"
english_title: "The Lok Adalat has settled 4391 cases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51263/the-lok-adalat-has-settled-4391-cases"
published_at: "2022-06-26T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b85c31385c2_InShot_20220626_184416122.jpg"
keywords: []
---

# ലോക് അദാലത്തിൽ 4391 കേസുകൾ തീർപ്പാക്കി

> **Lead Summary:** **കണ്ണൂർ: **ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടന്ന ലോക് അദാലത്തിൽ 4391 കേസുകൾ തീർപ്പാക്കി.

## Article Content

**കണ്ണൂർ: **ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടന്ന ലോക് അദാലത്തിൽ 4391 കേസുകൾ തീർപ്പാക്കി.

 വിവിധ കോടതികളിൽ നിലവിലുള്ളതും,അല്ലാത്തതുമായ 4592 കേസുകളാണ് പരിഗണിച്ചത്. മോട്ടോർ വാഹന നഷ്ടപരിഹാര കേസുകൾ, ഇലക്ട്രിസിറ്റി, ബി.എസ്.എൻ.എൽ, റവന്യു, ആർ.ടി.ഒ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ, കുടുംബകോടതി, സിവിൽ കേസുകൾ, സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച കേസുകൾ എന്നിവയാണ് പരിഗണിച്ചത്.

130267786( പതിമൂന്ന് കോടി രണ്ട് ലക്ഷത്തി അറുപത്തേഴായിരത്തി എഴുന്നൂറ്റി എൺപത്താറ്)രൂപ നഷ്ടപരിഹാരമായി ബന്ധപ്പെട്ട കക്ഷികൾക്ക് കൊടുക്കാൻ ധാരണയായി.

 

സ്പെഷൽ സിറ്റിംഗിലൂടെ മജിസ്ട്രേട്ട് കോടതികളിൽ നിലവിലുള്ള 3288 പെററി കേസുകളിൽ 3260 തീർപ്പാക്കി.ഇതിൽ 78736 25( എഴുപത്തെട്ട് ലക്ഷത്തി എഴുപത്തിമൂവായിരത്തി അറുനൂറ്റി ഇരുപത്തഞ്ച്) രൂപ ഈടാക്കി.

   ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ ജോബിൻ സെബാസ്റ്റ്യൻ, കണ്ണൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും ലേബർ കോർട്ട് ജഡ്ജിയുമായ ആർ.എൽ. ബൈജു,ജില്ലാ ജഡ്ജിമാരായ മൃദുല.എ.വി, തുഷാർ.എം, സി.ജി. ഘോഷ, രുഗ്മ എസ് രാജ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ്,തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ്‌ കമ്മിറ്റി ചെയർമാനും സബ് ജഡ്ജിയുമായ മുജീബ് റഹ്മാൻ, അഡീ. സബ്ജഡ്ജി വീണ.കെ.ബി, മുൻസീഫ് കുമാരി അജ്ഞലി.പി, തലശ്ശേരി ടി.എൽ.എസ്.സി.സെക്രട്ടറി ലെസ്സി.കെ. പയസ്, കണ്ണൂർ ടി.എൽ.എസ്.സി.സെക്രട്ടറി തുഷാര മോഹൻ, സജിമോൻ തോട്ടത്തിൽ എന്നിവർ വിവിധ കോടതികളിൽ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51263/the-lok-adalat-has-settled-4391-cases)