---
title: "ലഹരിക്കെതിരെ ചിത്രമതിൽ സംഘടിപ്പിച്ചു"
english_title: "Organized a picture wall against drunkenness"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51267/organized-a-picture-wall-against-drunkenness"
published_at: "2022-06-26T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b85ecc47fad_PicsArt_06-26-06.56.41.jpg"
keywords: []
---

# ലഹരിക്കെതിരെ ചിത്രമതിൽ സംഘടിപ്പിച്ചു

> **Lead Summary:** **മട്ടന്നൂർ :** അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ . നടുവനാട് സമദർശിനി ഗ്രന്ഥാലയം വിമുക്തി ക്ലബിൻ്റെയും,ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശവുമായി ചിത്രമതിൽ സംഘടിപ്പിച്ചു.

## Article Content

**മട്ടന്നൂർ :** അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ . നടുവനാട് സമദർശിനി ഗ്രന്ഥാലയം വിമുക്തി ക്ലബിൻ്റെയും,ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശവുമായി ചിത്രമതിൽ സംഘടിപ്പിച്ചു.

ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.വിമൽരാജ് അധ്യക്ഷത വഹിച്ചു. എ.കെ.രവീന്ദ്രൻ, കെ.ശ്രീനിവാസൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

ശ്രീലിമ മുരളീധരൻ, റിയ രാജീവ്,ഹൻസ സൈനബ്,കെ.ശ്രീനിവാസൻ മാസ്റ്റർ, ബെൻഹർ കോട്ടത്തുവളപ്പിൽ, എ.രഞ്ചിത്ത്,എം.പി. ആദർശ്,കെ.വി. ദേവാംഗ് എന്നിവർ ചിത്രരചനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51267/organized-a-picture-wall-against-drunkenness)