---
title: " ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്  കേളകത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി "
english_title: "Gave a love gift"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51273/gave-a-love-gift"
published_at: "2022-06-26T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b865e67de58_PicsArt_06-26-07.26.57.jpg"
keywords: []
---

#  ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്  കേളകത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി 

> **Lead Summary:** അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച് കേളകത്ത് വച്ച് നടത്തിയ കേളകം എവർ ഗ്രീൻ ഫ്രണ്ട്‌സ് ലഹരിവിരുദ്ധ ദിന സെമിനാറിൽ 10th, +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി.

## Article Content

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച് കേളകത്ത് വച്ച് നടത്തിയ കേളകം എവർ ഗ്രീൻ ഫ്രണ്ട്‌സ് ലഹരിവിരുദ്ധ ദിന സെമിനാറിൽ 10th, +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി.

പാസ്റ്റർ ഷാജി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.ബിജു പൊരുമത്തറ ലഹരി വിരുദ്ധ ദിന സെമിനാർ ഉൽഘാടനം ചെയ്തു. തുടർന്ന് പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശ്രീ. ജെയിംസ്.സി.എം ബോധവൽക്കരണ ക്ലാസ് എടുത്തു.

ജോബി കുരുവിള ഇടപ്പാടിയിൽ, റെജി കന്നുകുഴിയിൽ,ലാലു മറ്റപ്പള്ളിയിൽ, ഉജ്വല മനോജ് എന്നിവർ ആശംസകൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51273/gave-a-love-gift)