---
title: "ജനകീയാസൂത്രണ രജത ജൂബിലി: മച്ചൂർ മലയിൽ ഷട്ടിൽ കോർട്ട് ഉദ്ഘാടനം ചെയ്തു "
english_title: "The shuttle court was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51317/the-shuttle-court-was-inaugurated"
published_at: "2022-06-27T04:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b8e9b465550_IMG-20220626-WA0162.jpg"
keywords: []
---

# ജനകീയാസൂത്രണ രജത ജൂബിലി: മച്ചൂർ മലയിൽ ഷട്ടിൽ കോർട്ട് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി സ്മരണക്കായായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തില്ലങ്കേരി ഗ്രാമപഞ്ചായത്ത് മച്ചൂർ മലയിൽ നിർമ്മിച്ച ഷട്ടിൽ കോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

## Article Content

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി സ്മരണക്കായായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തില്ലങ്കേരി ഗ്രാമപഞ്ചായത്ത് മച്ചൂർ മലയിൽ നിർമ്മിച്ച ഷട്ടിൽ കോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷയായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി സനീഷ്, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അണിയേരി ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻ പി കെ രതീഷ്, അംഗങ്ങളായ കെ കുമാരൻ, എൻ മനോജ്, എം കെ ആനന്ദവല്ലി, രമണി മിന്നി, സി നസീമ, പഞ്ചായത്ത് സെക്രട്ടറി അശോകൻ മലപ്പിലായി, ജോയിന്റ് ബി ഡി ഒ കെ ദിവാകരൻ, എന്‍ആര്‍ഇജിഎ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷിഹാസ് മുസ്തഫ, മുൻപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ എ ഷാജി, പി പി സുഭാഷ്, മുൻ അംഗം സി രാജൻ, കെ കെ പ്രീത എന്നിവർ സംസാരിച്ചു.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51317/the-shuttle-court-was-inaugurated)