---
title: "കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു "
english_title: "The student drowned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51327/the-student-drowned"
published_at: "2022-06-27T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b8fa1af2c5e_n3989461561656289598304ddf1e83da09a5b1b622499b95975259bc509e5a22d9cea77cecbd29e5ca31306.jpg"
keywords: []
---

# കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു 

> **Lead Summary:** **കൊച്ചി: **ചെല്ലാനം ഹാര്‍ബറില്‍ കടലില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. എഴുപുന്ന പഞ്ചായത്ത് ഒന്നാംവാര്‍ഡ് മുണ്ടുപറമ്ബില്‍ വീട്ടില്‍ സുരേഷ്‌കുമാറിന്റെയും സുവര്‍ണയുടെയും ഏകമകന്‍ എം.എസ്.ആശിഷ് ആണ് മരിച്ചത്.

## Article Content

**കൊച്ചി: **ചെല്ലാനം ഹാര്‍ബറില്‍ കടലില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. എഴുപുന്ന പഞ്ചായത്ത് ഒന്നാംവാര്‍ഡ് മുണ്ടുപറമ്ബില്‍ വീട്ടില്‍ സുരേഷ്‌കുമാറിന്റെയും സുവര്‍ണയുടെയും ഏകമകന്‍ എം.എസ്.ആശിഷ് ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കൂട്ടുകാരോടൊത്ത് കടല്‍ കാണാന്‍വന്ന ആശിഷ് കുളിക്കാന്‍ ഇറങ്ങിയതിനിടെ തിരയില്‍പ്പെടുകയായിരുന്നു. ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലെ ഒന്നാംവര്‍‌ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയാണ്. തിരയില്‍പ്പെട്ടുപോയ ആശിഷിനെ മത്സ്യത്തൊഴിലാളി കരക്കെത്തിക്കാന്‍ നോക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51327/the-student-drowned)