---
title: "കനത്ത മഴ; ജില്ലയിൽ 1.28 കോടി രൂപയുടെ കൃഷിനാശം"
english_title: "Heavy rain; 1.28 crore crop loss in the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5141/heavy-rain-128-crore-crop-loss-in-the-district"
published_at: "2021-10-14T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167f764ccbdc_PicsArt_10-14-02.53.13.jpg"
keywords: []
---

# കനത്ത മഴ; ജില്ലയിൽ 1.28 കോടി രൂപയുടെ കൃഷിനാശം

> **Lead Summary:**  **ക****ണ്ണൂർ:** കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ ജില്ലയിൽ 1. 28 കോടി രൂപയുടെ കൃഷി നാശമുണ്ടായി. 69 ഹെക്ടർ കൃഷിയാണ് നശിച്ചത്.

## Article Content

 **ക****ണ്ണൂർ:** കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ ജില്ലയിൽ 1. 28 കോടി രൂപയുടെ കൃഷി നാശമുണ്ടായി. 69 ഹെക്ടർ കൃഷിയാണ് നശിച്ചത്.

638 കർഷകർക്ക് നാശനഷ്ടമുണ്ടായി. മഴക്കെടുതിയെ തുടർന്ന് ഇതുവരെ 32 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 20 വീടുകൾ ഭാഗീകമായി തകർന്നു. ഒരു മരണമാണ് റിപ്പോർട്ട്‌ ചെയ്തത്.

രണ്ടു ദിവസങ്ങളിലായി ജില്ലയിൽ 182.76 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ചൊവ്വാഴ്ച 111.1 മില്ലി മീറ്ററും ബുധനാഴ്ച 71.66 മില്ലി മീറ്ററും മഴ ലഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5141/heavy-rain-128-crore-crop-loss-in-the-district)