---
title: "കുന്നോത്ത് സെൻറ് ജോസഫ് യു. പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു "
english_title: "World Anti-Drug Day.  June-26."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51421/world-anti-drug-day-june-26"
published_at: "2022-06-27T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b95a7991cca_Picsart_22-06-27_12-44-34-230.jpg"
keywords: []
---

# കുന്നോത്ത് സെൻറ് ജോസഫ് യു. പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു 

> **Lead Summary:** **ഇരിട്ടി: **കുന്നോത്ത് സെൻറ് ജോസഫ് യു. പി. സ്കൂളിൽ എ.ഡി.എസ്.യു. ന്റെ ആഭിമുഖ്യത്തിൽ വളരെ വിപുലമായ രീതിയിൽ ലോക ലഹരി വിരുദ്ധ ദിനം സംഘടിപ്പിച്ചു. എ ഡി എസ് യു ആനിമേറ്റർ സിസ്റ്റർ നാൻസി ഏവരെയും സ്വാഗതം ചെയ്തു .

## Article Content

**ഇരിട്ടി: **കുന്നോത്ത് സെൻറ് ജോസഫ് യു. പി. സ്കൂളിൽ എ.ഡി.എസ്.യു. ന്റെ ആഭിമുഖ്യത്തിൽ വളരെ വിപുലമായ രീതിയിൽ ലോക ലഹരി വിരുദ്ധ ദിനം സംഘടിപ്പിച്ചു. എ ഡി എസ് യു ആനിമേറ്റർ സിസ്റ്റർ നാൻസി ഏവരെയും സ്വാഗതം ചെയ്തു .

സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു ജോസഫ്  ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. എ.ഡി എസ് യു. പ്രസിഡണ്ട് ഡിയോൺ ഡെന്നീസ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള ലഹരി വിരുദ്ധ ഒപ്പുമരം പ്രധാന അദ്ധ്യാപകൻ മാത്യു ജോസഫ്‌  ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്നു കൊണ്ടുള്ള പ്രതിഷേധ റാലി സംഘടിപ്പിച്ചു. ആനിമേറ്റർ സിസ്റ്റർ ഷിജി തോമസ്,  ഷഹീർ ,  ലിസി എന്നിവർ ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറച്ച് സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51421/world-anti-drug-day-june-26)