---
title: "കെ എസ് യു നേതാവായിരുന്ന സജിത്ത്‌ ലാലിൻ്റെ അനുസ്മരണ പരിപാടി പയ്യന്നൂർ സ്മാരക മന്ദിരത്തിൽ നടന്നു"
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51438/payyannur"
published_at: "2022-06-27T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b96a02913e3_PicsArt_06-27-01.56.35.jpg"
keywords: []
---

# കെ എസ് യു നേതാവായിരുന്ന സജിത്ത്‌ ലാലിൻ്റെ അനുസ്മരണ പരിപാടി പയ്യന്നൂർ സ്മാരക മന്ദിരത്തിൽ നടന്നു

> **Lead Summary:** കെ എസ് യു നേതാവായിരുന്ന കെ പി സജിത്ത് ലാലിൻ്റെ അനുസ്മരണ പരിപാടിയും പുഷ്പാർചനയും പയ്യന്നൂർ സജിത്ത് ലാൽ സ്മാരക മന്ദിരത്തിൽ നടന്നു. കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

കെ എസ് യു നേതാവായിരുന്ന കെ പി സജിത്ത് ലാലിൻ്റെ അനുസ്മരണ പരിപാടിയും പുഷ്പാർചനയും പയ്യന്നൂർ സജിത്ത് ലാൽ സ്മാരക മന്ദിരത്തിൽ നടന്നു. കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് ഉദ്ഘാടനം നിർവഹിച്ചു.

നമ്മുടെ രാജ്യം ഇല്ലാതാക്കാൻ രാജ്യം ഭരിക്കുന്ന ഭരണാധികാരികളും, ഇവിടുത്തെ ജനാധിപത്യം ഇല്ലാതാക്കാൻ പിണറായി വിജയന്റെ സർക്കാറും ഒരേ പോലെ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സജിത്ത് ലാൽ മന്ദിരം കമ്മറ്റി ചെയർമാൻ കരിപ്പിരി ബാലൻ അധ്യക്ഷത വഹിച്ചു. മുൻ ഡി സി സി അധ്യക്ഷൻ സതീശൻ പാച്ചേനി അനുസ്മരണ പ്രഭാഷണം നടത്തി.

കെ പി മോഹനൻ, രമേശൻ കരുവാച്ചേരി, എം .നാരായണൻ കുട്ടി, വി.സി.നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51438/payyannur)