---
title: "കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു"
english_title: "Kelakam St thomas hss school."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51448/kelakam-st-thomas-hss-school"
published_at: "2022-06-27T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b97468c3ca1_Picsart_22-06-27_14-38-45-137.jpg"
keywords: []
---

# കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

> **Lead Summary:**  കേളകം: ലോക ലഹരി വിരുദ്ധ ദിനത്തിന്‍റെ ഭാഗമായി കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ ക്ളബ്ബിന്‍റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ റാലിയും ബോധവല്‍ക്കരണ ക്ളാസും സംഘടിപ്പിച്ചു.

## Article Content

 കേളകം: ലോക ലഹരി വിരുദ്ധ ദിനത്തിന്‍റെ ഭാഗമായി കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ ക്ളബ്ബിന്‍റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ റാലിയും ബോധവല്‍ക്കരണ ക്ളാസും സംഘടിപ്പിച്ചു.

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, സ്കൗട്സ്, ഗൈഡന്‍സ്, റെഡ്ക്രോസ് എന്നീ സംഘടനയില്‍ പ്പെട്ട കുട്ടികളാണ് റാലിയില്‍ പങ്കെടുത്തത്. സ്കൂളില്‍ നിന്നാരംഭിച്ച് കേളകം ടൗണ്‍ ചുറ്റിയുള്ള റാലിക്ക് ശേഷം ബോധവല്‍ക്കരണ ക്ളാസും ഉണ്ടായിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ ബാബുമോന്‍ ഫ്രാന്‍സിസ് ക്ളാസ് നയിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു, അധ്യാപകരായ ടൈറ്റസ് പി സി, ഫാ. എല്‍ദോ ജോണ്‍, ജോബി ഏലിയാസ്, റീന ഇരുപ്പക്കാട്ട്, സനില എന്‍, നൈസ് മോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51448/kelakam-st-thomas-hss-school)