---
title: "രാഷ്ട്രപിതാവിന്റെ പ്രതിമ തകർത്തവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അഭിജിത്ത്"
english_title: "KSU state president Abhijit protests against non-arrest of those who vandalized the statue of the Father of the Nation."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51455/ksu-state-president-abhijit-protests-against-non-arrest-of-those-who-vandalized-the-statue-of-the-father-of-the-nation"
published_at: "2022-06-27T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9788fb529a_Picsart_22-06-27_14-59-39-778.jpg"
keywords: []
---

# രാഷ്ട്രപിതാവിന്റെ പ്രതിമ തകർത്തവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അഭിജിത്ത്

> **Lead Summary:** **പയ്യന്നൂർ :**രാഷ്ട്രപിതാവിൻ്റെ പ്രതിമ തകർത്തവരെ അറസ്റ്റു ചെയ്യാൻ സാധിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥർ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത്.

## Article Content

**പയ്യന്നൂർ :**രാഷ്ട്രപിതാവിൻ്റെ പ്രതിമ തകർത്തവരെ അറസ്റ്റു ചെയ്യാൻ സാധിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥർ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത്.

പയ്യന്നൂരിലെ തകർക്കപ്പെട്ട ഗാന്ധി പ്രതിമയും ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസും സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സ്റ്റേഷൻ്റെ വിളിപ്പാടകലെ ഗാന്ധി പ്രതിമയുടെ തലയറുത്തിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരാളെ പോലും അറസ്റ്റു ചെയ്യാനാകാത്ത അന്വേഷണ ഉദ്യോഗസ്ഥർ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് കെ എം അഭിജിത്ത് പറഞ്ഞു. കോൺഗ്രസുകാർ തന്നെ ചെയ്തതെന്നാണ് ഡി വൈ എഫ് ഐ നേതാവ് പറഞ്ഞത്, അങ്ങനെയെങ്കിൽ അവരെ അറസ്റ്റു ചെയ്യാൻ പൊലീസ് തയ്യാറാകണം .

കള്ളക്കേസുകളുണ്ടാക്കി മാർക്സിസ്റ്റ് അക്രമങ്ങൾക്ക് കുടിപിടിക്കുകയാണ് സംസ്ഥാനത്തെ പൊലീസെന്നും അഭിജിത്ത് പയ്യന്നൂരിൽ പറഞ്ഞ. സജിത്ത് അനുസ്മരണച്ചടങ്ങിന് എത്തിയപ്പോഴാണ് കെ എസ് യു സംസ്ഥാന അധ്യക്ഷൻ തകർക്കപ്പെട്ട ഗാന്ധി പ്രതിമ സന്ദർശിച്ചത്. പ്രാദേശിക കോൺഗ്രസ് നേതാക്കളും കെ എസ് യു നേതാക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51455/ksu-state-president-abhijit-protests-against-non-arrest-of-those-who-vandalized-the-statue-of-the-father-of-the-nation)