---
title: "പാലക്കാട് വൈദ്യുതി മോഷണം; പാടശേഖരം സെക്രട്ടറി പിടിയിൽ"
english_title: "Palakkad power theft;  Patasekharam secretary arrested."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51456/palakkad-power-theft-patasekharam-secretary-arrested"
published_at: "2022-06-27T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b979f57e43f_Picsart_22-06-27_15-05-32-104.jpg"
keywords: []
---

# പാലക്കാട് വൈദ്യുതി മോഷണം; പാടശേഖരം സെക്രട്ടറി പിടിയിൽ

> **Lead Summary:**  **പാലക്കാട് : **രാമശ്ശേരിയിൽ വൈദ്യുതി മോഷണം നടത്തിയ പാടശേഖരം സെക്രട്ടറി പിടിയിൽ. രാമശ്ശേരി സ്വദേശി ഉദയപ്രകാശാണ് പിടിയിലായത്. കസബ പോലീസും എലപ്പുള്ളി കെഎസ്ഇബി എഇയുടെയും നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. വൈദ്യുത പോസ്റ്റിൽ നിന്ന് ലൈൻ കമ്പി വളച്ചിട്ട് വൈദ്യുതി മോഷ്ടിക്കുകയായിരുന്നു പ്രതി.

## Article Content

 **പാലക്കാട് : **രാമശ്ശേരിയിൽ വൈദ്യുതി മോഷണം നടത്തിയ പാടശേഖരം സെക്രട്ടറി പിടിയിൽ. രാമശ്ശേരി സ്വദേശി ഉദയപ്രകാശാണ് പിടിയിലായത്. കസബ പോലീസും എലപ്പുള്ളി കെഎസ്ഇബി എഇയുടെയും നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. വൈദ്യുത പോസ്റ്റിൽ നിന്ന് ലൈൻ കമ്പി വളച്ചിട്ട് വൈദ്യുതി മോഷ്ടിക്കുകയായിരുന്നു പ്രതി.

കറുകപ്പാടം ഭാഗത്ത് പൊതുകുളത്തിന് സമീപത്തെ പോസ്റ്റിൽ നിന്നാണ് വൈദ്യുതി മോഷ്ടിച്ചത്.അനധികൃതമായി എടുത്ത വൈദ്യുത കമ്പിയിൽ നിന്നും സ്പാർക്ക് വരുന്നത് കണ്ട് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെയാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51456/palakkad-power-theft-patasekharam-secretary-arrested)