---
title: "കൂത്തുപറമ്പ് ടൗണിൽ നിർത്തിയിട്ട ബൈക്കിൽ പാമ്പിനെ കണ്ടെത്തിയത് അമ്പരപ്പുളവാക്കി"
english_title: "Kuthuparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51466/kuthuparamba"
published_at: "2022-06-27T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b983522f6ab_PicsArt_06-27-03.44.31.jpg"
keywords: []
---

# കൂത്തുപറമ്പ് ടൗണിൽ നിർത്തിയിട്ട ബൈക്കിൽ പാമ്പിനെ കണ്ടെത്തിയത് അമ്പരപ്പുളവാക്കി

> **Lead Summary:** **കൂത്തുപറമ്പ്: **കുത്തുപറമ്പ ടൗണിൽ നിർത്തിയിട്ട ബൈക്കിൽ പാമ്പിനെ കണ്ടെത്തിയത് അമ്പരപ്പുളവാക്കി. വള്യായി സ്വദേശി പ്രശാന്തിന്റെ ബൈക്കിലാണ് പാമ്പിനെ കണ്ടെത്തിയത്. ഫോറസ്റ്റ് റസ്ക്യൂ ടീം അംഗം ഷംസീർ കൂത്തുപറമ്പ് സ്ഥലത്തെത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. തിങ്കളാഴ്ച്ച രാവിലെ 9.15 ഓടെയാണ് കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിന് സമീപം പ്രധാന പാതയിൽ നിർത്തിയിട്ട ബൈക്കിൽ പാമ്പിനെ കണ്ടെത്തിയത്. വള്യായി സ്വദേശി പ്രശാന്തിന്റെ ബൈക്കിലാണ് പാമ്പ് സ്ഥാനം പിടിച്ചത്.

## Article Content

**കൂത്തുപറമ്പ്: **കുത്തുപറമ്പ ടൗണിൽ നിർത്തിയിട്ട ബൈക്കിൽ പാമ്പിനെ കണ്ടെത്തിയത് അമ്പരപ്പുളവാക്കി. വള്യായി സ്വദേശി പ്രശാന്തിന്റെ ബൈക്കിലാണ് പാമ്പിനെ കണ്ടെത്തിയത്. ഫോറസ്റ്റ് റസ്ക്യൂ ടീം അംഗം ഷംസീർ കൂത്തുപറമ്പ് സ്ഥലത്തെത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. തിങ്കളാഴ്ച്ച രാവിലെ 9.15 ഓടെയാണ് കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിന് സമീപം പ്രധാന പാതയിൽ നിർത്തിയിട്ട ബൈക്കിൽ പാമ്പിനെ കണ്ടെത്തിയത്. വള്യായി സ്വദേശി പ്രശാന്തിന്റെ ബൈക്കിലാണ് പാമ്പ് സ്ഥാനം പിടിച്ചത്.

വഴിയരികിൽ എവിടെയെങ്കിലും നിർത്തിയിട്ടപ്പോൾ ഇഴഞ്ഞെത്തിയ പാമ്പ് ബൈക്കിൽ കയറി കൂടുകയായിരുന്നു എന്നാണ് കരുതുന്നത്. ഫുട്പാത്തിലൂടെ നടന്ന് പോവുകയായിരുന്ന സ്ത്രീയാണ് ആദ്യം ബൈക്കിൽ പാമ്പിനെ കണ്ടത്. സ്ത്രീ പരിസരത്തുള്ളവരെ അറിയിക്കുകയായിരുന്നു. ബൈക്കുടമ പ്രശാന്ത് സ്ഥലത്തെത്തി ഏറെ ശ്രമിച്ചെങ്കിലും ടാങ്ക് കവറിനുള്ളിൽ കടന്ന പാമ്പിനെ പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

പിന്നീട് കൊട്ടിയൂർ ഫോറസ്റ്റ് റസ്ക്യൂ ടീം അംഗവും മലബാർ എവർനെസ് ആന്റ് റസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തനുമായ ഷംസീർ കൂത്തുപറമ്പ് സ്ഥലത്തെത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. പൂച്ചക്കണ്ണൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് ബൈക്കിൽ നിന്നും പിടികൂടിയതെന്ന് ഷംസീർ കൂത്തുപറമ്പ് പറഞ്ഞു. നേരിയ വിഷമുള്ളതാണെങ്കിലും മനുഷ്യർക്ക് അപകടകാരിയല്ല ഈ പാമ്പെന്നും ഷംസീർ പറഞ്ഞു . പിടികൂടിയ പാമ്പിനെ പിന്നീട് കണ്ണവം ഫോറസ്റ്റിനുള്ളിൽ വിട്ടയച്ചു. അതേസമയം പ്രധാന ടൗണിൽ നിർത്തിയിട്ട ബൈക്കിൽ പാമ്പിനെ കണ്ടെത്തിയത് ആളുകളിൽ നടുക്കവും, അമ്പരപ്പുമുളവാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51466/kuthuparamba)