---
title: "ഗ്ര​​ഹ​ങ്ങ​ള്‍​ക്കി​ട​യി​ലൂടെ ചന്ദ്രനെ കാണാം"
english_title: "The moon "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5148/the-moon"
published_at: "2021-10-14T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167fcf57ece7_n3237873401634204376936d7ef1ec10f4881ad1e589a18d8b0100fe24741dd77418f5b622411690fb698ae.jpg"
keywords: []
---

# ഗ്ര​​ഹ​ങ്ങ​ള്‍​ക്കി​ട​യി​ലൂടെ ചന്ദ്രനെ കാണാം

> **Lead Summary:** വ്യാ​ഴാ​ഴ്ച മു​ത​ല്‍ ശ​നി​വ​രെ വ്യാ​ഴം, ശ​നി, ശു​ക്ര​ന്‍ എ​ന്നീ ഗ്ര​ഹ​ങ്ങ​ളോ​ടൊ​പ്പ​മാ​യി​രി​ക്കും ഭൂ​മി​യു​ടെ ഉ​പ​ഗ്ര​ഹ​മാ​യ ചന്ദ്രന്റെ ഇടം. ര​സ​ക​ര​മാ​യ ഈ ​കാ​ഴ്ച രാ​ത്രി ഏ​ഴു​മു​ത​ല്‍ 8.30 വ​രെ​യാ​യി​രി​ക്കും കാ​ണാ​നാ​വു​ക.

## Article Content

വ്യാ​ഴാ​ഴ്ച മു​ത​ല്‍ ശ​നി​വ​രെ വ്യാ​ഴം, ശ​നി, ശു​ക്ര​ന്‍ എ​ന്നീ ഗ്ര​ഹ​ങ്ങ​ളോ​ടൊ​പ്പ​മാ​യി​രി​ക്കും ഭൂ​മി​യു​ടെ ഉ​പ​ഗ്ര​ഹ​മാ​യ ചന്ദ്രന്റെ ഇടം. ര​സ​ക​ര​മാ​യ ഈ ​കാ​ഴ്ച രാ​ത്രി ഏ​ഴു​മു​ത​ല്‍ 8.30 വ​രെ​യാ​യി​രി​ക്കും കാ​ണാ​നാ​വു​ക.

ആ​കാ​ശ​ത്തി​​ന്റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് ഈ ​കാ​ഴ്ച ന​ഗ്ന​നേ​ത്രം കൊ​ണ്ട് കാ​ണാ​ന്‍ ക​ഴി​യു​മെ​ന്ന് വാ​ന​നി​രീ​ക്ഷ​ക​നാ​യ കെ. ​ഗം​ഗാ​ധ​ര​ന്‍ മാ​സ്​​റ്റ​ര്‍ പ​റ​ഞ്ഞു. നേ​രെ ചന്ദ്രന്റെ ത​ല​ക്ക് മു​ക​ളി​ലാ​യി​രി​ക്കും വ്യാ​ഴം.

അ​ല്‍പം പ​ടി​ഞ്ഞാ​റ്​ മാ​റി​ക്കാ​ണു​ന്ന ശ​നി, പ​ടി​ഞ്ഞാ​റ​ന്‍ ച​ക്ര​വാ​ള​ത്തോ​ടു ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ശു​ക്ര​ന്‍ എ​ന്നീ ഗ്ര​ഹ​ങ്ങ​ള്‍ ഏ​താ​ണ്ട് ഒ​രേ രേ​ഖ​യി​ലാ​ണ് വ​രു​ന്ന​ത്. ഇ​വ​ക്കി​ട​യി​ലാ​യി​രി​ക്കും ച​ന്ദ്ര​നെ കാ​ണു​ക. ശു​ക്ര​ന്‍ രാ​ത്രി 8.20നും ​ശ​നി രാ​ത്രി 12 മ​ണി​ക്കും വ്യാ​ഴം 1.50 നു​മാ​യി​രി​ക്കും അ​സ്ത​മി​ക്കു​ക.

കേ​ര​ള​ത്തി​ല്‍ എ​ല്ലാ​യി​ട​ത്തും ഈ ​കാ​ഴ്ച കാ​ണാ​നാ​കും. ഡി​സം​ബ​ര്‍ അ​വ​സാ​നം​വ​രെ ഈ ​മൂ​ന്ന് ഗ്ര​ഹ​ങ്ങ​ളേ​യും പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് കാ​ണാം. ഗ്ര​ഹ​നി​രീ​ക്ഷ​ണ​ത്തി​നാ​യി പ​യ്യ​ന്നൂ​ര്‍ വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5148/the-moon)