---
title: "ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ; മത്സ്യബന്ധനം പാടില്ലെന്ന് നിർദ്ദേശം"
english_title: "Chance of strong winds and bad weather; Suggestion not to fish"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51483/chance-of-strong-winds-and-bad-weather-suggestion-not-to-fish"
published_at: "2022-06-27T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9985272f27_images_(13).jpeg"
keywords: []
---

# ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ; മത്സ്യബന്ധനം പാടില്ലെന്ന് നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം**: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ ഒന്ന് വരെയും കര്‍ണാടക തീരങ്ങളില്‍ ഇന്ന്(ജൂണ്‍ 27) മുതല്‍ ജൂലൈ ഒന്ന് വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം**: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ ഒന്ന് വരെയും കര്‍ണാടക തീരങ്ങളില്‍ ഇന്ന്(ജൂണ്‍ 27) മുതല്‍ ജൂലൈ ഒന്ന് വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് മുതല്‍ ജൂണ്‍ 29 വരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്‌നാട് തീരം അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും ജൂണ്‍ 29 മുതല്‍ ജൂലൈ ഒന്ന് വരെ തെക്ക് കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51483/chance-of-strong-winds-and-bad-weather-suggestion-not-to-fish)