---
title: "വുമൺ ഫിലിം ഫെസ്റ്റിന് ബുധനാഴ്ച തുടക്കമാകും"
english_title: "The Woman Film Fest kicks off on Wednesday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51494/the-woman-film-fest-kicks-off-on-wednesday"
published_at: "2022-06-27T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9a3885495c_images_(12).jpeg"
keywords: []
---

# വുമൺ ഫിലിം ഫെസ്റ്റിന് ബുധനാഴ്ച തുടക്കമാകും

> **Lead Summary:** **തലശ്ശേരി** : കുടുംബശ്രി 25ാം വാർഷികത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെയും ചലച്ചിത്ര അക്കാദമിയുടെയും നേതൃത്വത്തിൽ ജില്ലയിലെ 81 കേന്ദ്രങ്ങളിൽ നടത്തുന്ന വുമൺ ഫിലിം ഫെസ്റ്റ് ബുധനാഴ്ച ആരംഭിക്കും. സിഡിഎസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് തലശ്ശേരി ടൗൺഹാളിൽ നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാ റാണി ടീച്ചർ നിർവഹിക്കും.

## Article Content

**തലശ്ശേരി** : കുടുംബശ്രി 25ാം വാർഷികത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെയും ചലച്ചിത്ര അക്കാദമിയുടെയും നേതൃത്വത്തിൽ ജില്ലയിലെ 81 കേന്ദ്രങ്ങളിൽ നടത്തുന്ന വുമൺ ഫിലിം ഫെസ്റ്റ് ബുധനാഴ്ച ആരംഭിക്കും. സിഡിഎസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് തലശ്ശേരി ടൗൺഹാളിൽ നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാ റാണി ടീച്ചർ നിർവഹിക്കും.

സ്ത്രീപക്ഷ സിനിമകൾക്ക് പ്രാമുഖ്യം നൽകി ദേശീയ അന്തർ ദേശീയ ചിത്രങ്ങളുടെ പ്രാദേശിക പ്രദർശനമാണ് നടക്കുക. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, 2022 ഫ്രീഡം ഫൈറ്റ്, ഒഴിവ് ദിവസത്തെ കളി, ഒറ്റമുറി വെളിച്ചം, ഒഴിമുറി, തിങ്കളാഴ്ച നിശ്ചയം, ഹൈദി, ചിൽഡ്രൻസ് ഓഫ് ഹെവൻ, ബസന്തി, പെണ്ണിനെന്താ കുഴപ്പം, ഫോർ എ ബെറ്റർ ടുമാറോ തുടങ്ങിയ സിനിമകളും ഹ്രസ്വ സിനിമകളും പ്രദർശിപ്പിക്കും.

ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ എം സുർജിത്ത്, ചലച്ചിത്ര അക്കാദമി കമ്മിറ്റി അംഗം പ്രദീപ് ചൊക്ലി, പി കെ ബൈജു തുടങ്ങിയവർ പങ്കെടുക്കും. ചലച്ചിത്ര അക്കാദമിയുടെ പുസ്തകോത്സവവും വിവിധ കേന്ദ്രങ്ങളിൽ നടക്കും. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് ഫിലിം ഫെസ്റ്റ് നടക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51494/the-woman-film-fest-kicks-off-on-wednesday)