---
title: "എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല: വിജയ് ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്  "
english_title: "Don't be provoked by anything: Vijay Babu's Facebook post"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51500/dont-be-provoked-by-anything-vijay-babus-facebook-post"
published_at: "2022-06-27T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9add1c7290_IMG-20220627-WA0189.jpg"
keywords: []
---

# എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല: വിജയ് ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്  

> **Lead Summary:**  **എറണാകുളം**: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്നതിനിടയിലാണ് വിജയ് ബാബു ഫേസ്ബുക്കിൽ പോസ്റ്റിടുന്നത്. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ലെന്നും മാധ്യമങ്ങൽ എത്ര പ്രകോപിച്ചാലും ബഹുമാനപ്പെട്ട കോടതിയുടെ നിർദ്ദേശമുള്ളതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും സത്യം ജയിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

## Article Content

 **എറണാകുളം**: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്നതിനിടയിലാണ് വിജയ് ബാബു ഫേസ്ബുക്കിൽ പോസ്റ്റിടുന്നത്. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ലെന്നും മാധ്യമങ്ങൽ എത്ര പ്രകോപിച്ചാലും ബഹുമാനപ്പെട്ട കോടതിയുടെ നിർദ്ദേശമുള്ളതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും സത്യം ജയിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചാതിനാൽ വിജയ്ബാബുവിന്‌ ചോദ്യം ചെയ്യലിന് ശേഷം വീട്ടിൽ പോകാൻ കഴിയും. 

 

 വിജയ് ബാബുവിനെ ഇന്ന് പനമ്പള്ളി നഗറിലെ ഡി ഹോംസ് സ്യൂട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെവച്ചാണ് ലൈംഗികമായും ശാരീരികമായും പീഡനത്തിനിരയായതെന്ന് യുവ നടി ആരോപിച്ചത്. വിവിധ ഹോട്ടലുകളിൽ വെച്ച് പീഡനം നടന്നുവെന്നും നടി മൊഴി നൽകിയതിനാൽ വരും ദിവസങ്ങളിൽ ഈ ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഇതിനിടയിലാണ് വിജയ് ബാബുവിന്റേതായി ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51500/dont-be-provoked-by-anything-vijay-babus-facebook-post)