---
title: "ബഫർസോൺ : പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ അടിയന്തര പ്രമേയ ചർച്ച അനുവദിച്ചില്ലെന്ന് കോൺഗ്രസ് "
english_title: "Buffer Zone: The Congress did not allow the urgent resolution discussion in the Peravoor block panchayat governing committee meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51502/buffer-zone-the-congress-did-not-allow-the-urgent-resolution-discussion-in-the-peravoor-block-panchayat-governing-committee-meeting"
published_at: "2022-06-27T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9b19571676_images_(21).jpeg"
keywords: []
---

# ബഫർസോൺ : പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ അടിയന്തര പ്രമേയ ചർച്ച അനുവദിച്ചില്ലെന്ന് കോൺഗ്രസ് 

> **Lead Summary:** **പേരാവൂർ**: ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ബഫർ സോൺ പ്രശ്നം സംബന്ധിച്ച അടിയന്തരപ്രമേയം ചർച്ചയ്ക്ക് എടുത്തില്ലെന്ന് കോൺഗ്രസ് . വന്യജീവികേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ ബഫർ സോൺ ആയി പ്രഖ്യാപിച്ച തീരുമാനത്തിനെതിരെ ഭരണസമിതി ഒറ്റക്കെട്ടായി നിൽക്കണം എന്നായിരുന്നു കോൺഗ്രസ് പാർലിമെറ്ററി പാർട്ടി നേതാവ് ബൈജു വർഗ്ഗീസിന്റെ പ്രമേയം.

## Article Content

**പേരാവൂർ**: ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ബഫർ സോൺ പ്രശ്നം സംബന്ധിച്ച അടിയന്തരപ്രമേയം ചർച്ചയ്ക്ക് എടുത്തില്ലെന്ന് കോൺഗ്രസ് . വന്യജീവികേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ ബഫർ സോൺ ആയി പ്രഖ്യാപിച്ച തീരുമാനത്തിനെതിരെ ഭരണസമിതി ഒറ്റക്കെട്ടായി നിൽക്കണം എന്നായിരുന്നു കോൺഗ്രസ് പാർലിമെറ്ററി പാർട്ടി നേതാവ് ബൈജു വർഗ്ഗീസിന്റെ പ്രമേയം.

ബഫർ സോൺ സീറോ പോയിന്റ് ആയി നിശ്ചയിക്കണമെന്നും 2019 ഒൿടോബർ 23 ന് ചേർന്ന ഒന്നാം പിണറായി സർക്കാറിന്റെ മന്ത്രിസഭ തീരുമാനപ്രകാരം ബഫർ സോൺ വന്യജീവി സങ്കേതത്തിൽ നിന്ന് ഒരു കിലോമീറ്റർ ആവാം എന്ന് പറഞ്ഞ് കേന്ദ്രത്തിന് കത്ത് എഴുതിയ തീരുമാനം തിരുത്തണമെന്നും നിലപാടെടുക്കാനായിരുന്നു കോൺഗ്രസ് ആവശ്യം. എന്നാൽ നോട്ടീസ് മുൻകൂട്ടി നൽകാത്തതിനാൽ അടുത്ത ഭരണ സമിതിയിൽ ചർച്ചയ്ക്കെടുക്കാമെന്ന നിലപാടാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്വീകരിച്ചത്. ഗൗരവമായ ബഫർസോൺ വിഷയം സി.പി.എമ്മിന് അടിയന്തര പ്രാധാന്യമില്ലാത്തതാണെന്ന് ഇതിലൂടെ തെളിഞ്ഞെന്ന് കോൺഗ്രസ് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51502/buffer-zone-the-congress-did-not-allow-the-urgent-resolution-discussion-in-the-peravoor-block-panchayat-governing-committee-meeting)