---
title: "ഇലക്‌ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകള്‍ക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാ൦; ഹൈക്കോടതി"
english_title: "deploy their own employees for the export of electronic goods "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5154/deploy-their-own-employees-for-the-export-of-electronic-goods"
published_at: "2021-10-14T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61680078ddd90_images - 2021-10-14T153248.825.jpeg"
keywords: []
---

# ഇലക്‌ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകള്‍ക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാ൦; ഹൈക്കോടതി

> **Lead Summary:** **കൊച്ചി** : മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്‌ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകള്‍ക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാമെന്ന് ഹൈക്കോടതി.

## Article Content

**കൊച്ചി** : മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്‌ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകള്‍ക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാമെന്ന് ഹൈക്കോടതി.

അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വസ്തുക്കളുടെ പരിധിയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വരുമെന്നു കോടതി വ്യക്തമാക്കി.

ചുമട്ടു തൊഴിലാളി ചട്ടത്തില്‍ അതീവ സൂക്ഷ്മത വേണ്ട വസ്തുക്കളുടെ കയറ്റിറക്ക് സ്ഥാപന ഉടമകളുടെ ജോലിക്കാര്‍ക്ക് ചെയ്യാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ സൂക്ഷ്മത ആവശ്യമില്ലാത്ത വസ്തുക്കളുടെ കയറ്റിറക്ക് ചുമട്ടു തൊഴിലാളികള്‍ക്ക് നല്‍കണം എന്നും കോടതി നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5154/deploy-their-own-employees-for-the-export-of-electronic-goods)