---
title: "വീട്ടുകാർ മരണാനന്തര ചടങ്ങിന് പോയി: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം"
english_title: "Home burglary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51556/home-burglary"
published_at: "2022-06-28T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba454eaed22_Screenshot_20220628-053113.png"
keywords: []
---

# വീട്ടുകാർ മരണാനന്തര ചടങ്ങിന് പോയി: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം

> **Lead Summary:** **മലപ്പുറം: **പൊന്നാനിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. ചന്തപ്പടി സുലോചന നിവാസിൽ രാധാകൃഷ്ണന്റ വീട്ടിലാണ് മോഷണം നടന്നത്. രാധാകൃഷ്ണന്റെ മകന്റെ ഭാര്യയുടെ താലിമാലയടക്കമുള്ള 15 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വീട്ടുകാർ ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് വേങ്ങരയിൽ പോയ തക്കത്തിനാണ് വൈകിട്ട് നാലിനും ആറിനും ഇടയിൽ മോഷണം നടന്നത്.

## Article Content

**മലപ്പുറം: **പൊന്നാനിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. ചന്തപ്പടി സുലോചന നിവാസിൽ രാധാകൃഷ്ണന്റ വീട്ടിലാണ് മോഷണം നടന്നത്. രാധാകൃഷ്ണന്റെ മകന്റെ ഭാര്യയുടെ താലിമാലയടക്കമുള്ള 15 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വീട്ടുകാർ ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് വേങ്ങരയിൽ പോയ തക്കത്തിനാണ് വൈകിട്ട് നാലിനും ആറിനും ഇടയിൽ മോഷണം നടന്നത്.

അടുക്കള ഭാഗത്തുള്ള ഓട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ മുഴുവൻ അലമാരകളും തകർത്തു. വളാഞ്ചേരി എം ഇ എസ് ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ഈ വീട്ടിലെ മരുമകളുടെ ആഭരണങ്ങളാണ് മോഷണം പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുകാർ മരണാനന്തര ചടങ്ങിന് പോയത് കൃത്യമായി അറിയുന്നയാളാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51556/home-burglary)