---
title: "കെ. ഡിസ്‌ക് വഴി രജിസ്റ്റർ ചെയ്തത് 53.42 ലക്ഷം തൊഴിലന്വേഷകർ: മന്ത്രി എം. വി ഗോവിന്ദൻമാസ്റ്റർ"
english_title: "Minister M.  V Govindanmaster"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51567/minister-m-v-govindanmaster"
published_at: "2022-06-28T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba7654b06aa_Screenshot_20220628-090003.png"
keywords: []
---

# കെ. ഡിസ്‌ക് വഴി രജിസ്റ്റർ ചെയ്തത് 53.42 ലക്ഷം തൊഴിലന്വേഷകർ: മന്ത്രി എം. വി ഗോവിന്ദൻമാസ്റ്റർ

> **Lead Summary:** **തിരുവനന്തപുരം: **20 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുന്നത് ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന കെ ഡിസ്‌ക് പദ്ധതി വഴി സംസ്ഥാനത്താകെ 53,42,094 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്‌തെന്ന് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതിൽ 58.3 ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷൻമാരുമാണ്.

## Article Content

**തിരുവനന്തപുരം: **20 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുന്നത് ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന കെ ഡിസ്‌ക് പദ്ധതി വഴി സംസ്ഥാനത്താകെ 53,42,094 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്‌തെന്ന് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതിൽ 58.3 ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷൻമാരുമാണ്.

ട്രാൻസ്ജൻഡർ വിഭാഗത്തിലെ 3,578 പേരും പട്ടികയിലുണ്ട്. അന്താരാഷ്ട്ര സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭക ദിനാഘോഷ പരിപാടിയിൽ, തദ്ദേശ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സംരംഭക ഹെൽപ് ഡെസ്‌ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ലക്ഷക്കണക്കിന് അഭ്യസ്തവിദ്യർ തൊഴിലില്ലായ്മ അനുഭവിക്കുന്നുവെന്നത് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ സംരംഭങ്ങൾ ഉയർന്നുവരുന്നത് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ സ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്‌കുകൾ സജ്ജമാകുന്നതും തിങ്കൾ, ബുധൻ ദിവസങ്ങളിൽ എല്ലാ  പഞ്ചായത്തുകളിലും ഇന്റേണുകളുടെ സേവനം ലഭിക്കുന്നതും സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51567/minister-m-v-govindanmaster)