---
title: "ട്രെയിനിലെ അതിക്രമം: പ്രതികളെ പിടിക്കാതെ പൊലീസ്"
english_title: "Train Violence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51568/train-violence"
published_at: "2022-06-28T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba79e2e605f_Screenshot_20220628-091533.png"
keywords: []
---

# ട്രെയിനിലെ അതിക്രമം: പ്രതികളെ പിടിക്കാതെ പൊലീസ്

> **Lead Summary:** **തൃശൂർ : **ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പെൺകുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിൽ മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ ആകാതെ പൊലീസ്. നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് കുട്ടിയുടെ അച്ഛന്റെ തീരുമാനം.

## Article Content

**തൃശൂർ : **ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പെൺകുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിൽ മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ ആകാതെ പൊലീസ്. നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് കുട്ടിയുടെ അച്ഛന്റെ തീരുമാനം.

സംഭവത്തിൽ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായാണ് പൊലീസ് അറിയിക്കുന്നത്. മൂന്ന് പേരും തൃശൂർ സ്വദേശികളാണെന്നും ഇവർ നിലവിൽ ഒളിവിൽ ആണെന്നും പോലീസ് പറയുന്നു. ഇവരുടെ പേര് വിവരങ്ങളും പുറത്ത് വിടാൻ പൊലീസ് തയ്യാറായിട്ടില്ല.

സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരാളെ പോലും പൊലീസ് പിടികൂടാത്തത്തിൽ പ്രതിഷേധിച്ച് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് മുതൽ കുടുംബത്തിനൊപ്പം സമരം തുടങ്ങാനാണ് കുട്ടിയുടെ അച്ഛന്റെ തീരുമാനം. കേസ് ഏറ്റെടുത്ത എറണാകുളം റെയിൽവേ പൊലീസ് ഇന്നലെ തൃശൂരിലെത്തി കുട്ടിയുടേയും അച്ഛ്നറെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51568/train-violence)