---
title: " ബലാത്സംഗ കേസ് : വിജയ് ബാബുവിന്റെ ചോദ്യംചെയ്യലും തെളിവെടുപ്പും ഇന്നും തുടരും"
english_title: "Vijaybabu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51576/vijaybabu"
published_at: "2022-06-28T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba8392bccea_Screenshot_20220628-095712.png"
keywords: []
---

#  ബലാത്സംഗ കേസ് : വിജയ് ബാബുവിന്റെ ചോദ്യംചെയ്യലും തെളിവെടുപ്പും ഇന്നും തുടരും

> **Lead Summary:** **കൊച്ചി: **നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് പൊലീസ് ഇന്നും തുടരും. ഇന്നലെ കേസിൽ വിജയ് ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് ഇന്നും തുടരും. വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടികൾ.

## Article Content

**കൊച്ചി: **നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് പൊലീസ് ഇന്നും തുടരും. ഇന്നലെ കേസിൽ വിജയ് ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് ഇന്നും തുടരും. വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടികൾ.

ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയ് ബാബുവിനെ പൊലീസ് വൈകീട്ട് ജാമ്യത്തിൽ വിട്ടിരുന്നു. അടുത്ത ആറ് ദിവസം കൂടി വിജയ് ബാബു പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51576/vijaybabu)