---
title: "സംസ്ഥാന പാതയില്‍ ചെളി നിറഞ്ഞതുമൂലം ഇരുചക്ര യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു"
english_title: "Accidents involving two-wheelers are common"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51578/accidents-involving-two-wheelers-are-common"
published_at: "2022-06-28T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba89e9d4e9e_PicsArt_06-28-10.25.09.jpg"
keywords: []
---

# സംസ്ഥാന പാതയില്‍ ചെളി നിറഞ്ഞതുമൂലം ഇരുചക്ര യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു

> **Lead Summary:** **ശ്രീകണ്ഠാപുരം:** തളിപ്പറമ്പ് പാതയില്‍ വളക്കൈ ടൗണിനു സമീപമാണ് മെക്കാഡം റോഡില്‍ ചെളി നിറഞ്ഞിരിക്കുന്നത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നും നീക്കം ചെയ്യുന്ന മണ്ണാണ് റോഡിലേക്ക് വീണിരിക്കുന്നത്. മഴ പെയ്യുന്നതിനാല്‍ പലപ്പോഴും ചെളിക്കുളമായ നിലയിലാണ് റോഡുള്ളത്. മൂന്ന് ദിവസമായി സമാന സ്ഥിതിയാണ് തുടരുന്നത്. ടിപ്പറിലൂടെ നീക്കം ചെയ്യുന്ന മണ്ണാണ് റോഡിലേക്ക് വീഴുന്നത്.

## Article Content

**ശ്രീകണ്ഠാപുരം:** തളിപ്പറമ്പ് പാതയില്‍ വളക്കൈ ടൗണിനു സമീപമാണ് മെക്കാഡം റോഡില്‍ ചെളി നിറഞ്ഞിരിക്കുന്നത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നും നീക്കം ചെയ്യുന്ന മണ്ണാണ് റോഡിലേക്ക് വീണിരിക്കുന്നത്. മഴ പെയ്യുന്നതിനാല്‍ പലപ്പോഴും ചെളിക്കുളമായ നിലയിലാണ് റോഡുള്ളത്. മൂന്ന് ദിവസമായി സമാന സ്ഥിതിയാണ് തുടരുന്നത്. ടിപ്പറിലൂടെ നീക്കം ചെയ്യുന്ന മണ്ണാണ് റോഡിലേക്ക് വീഴുന്നത്.

ഈ ഭാഗത്ത് വാഹനങ്ങള്‍ ബ്രേക്ക് ചവിട്ടുമ്പോള്‍ തെന്നി നീങ്ങുന്നതും പതിവാണ്. നിസാരവല്‍ക്കരിച്ചു പോകുന്ന ഇത്തരം സംഭവങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് ഇടയാക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51578/accidents-involving-two-wheelers-are-common)