---
title: "സിൽവർ ലൈൻ കല്ലിടലിന് ചെലവായത് 1.33 കൊടി എന്ന് മുഖ്യമന്ത്രി; വിദേശവായ്പക്ക് കേന്ദ്രം ശുപാർശ ചെയ്തു "
english_title: " Recommended by the Center for Foreign Loans"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51592/recommended-by-the-center-for-foreign-loans"
published_at: "2022-06-28T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba9986c0111_1656396146387.jpg"
keywords: []
---

# സിൽവർ ലൈൻ കല്ലിടലിന് ചെലവായത് 1.33 കൊടി എന്ന് മുഖ്യമന്ത്രി; വിദേശവായ്പക്ക് കേന്ദ്രം ശുപാർശ ചെയ്തു 

> **Lead Summary:** **തിരുവനന്തപുരം: **സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിന് 1.33 കോടി രൂപ ചെലവായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 19,691 കല്ലുകൾ വാങ്ങിയെന്നും 6744 കല്ലുകൾ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. പദ്ധതിക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാർശ ചെയ്‌തെന്നും മുഖ്യമന്ത്രി അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിന് 1.33 കോടി രൂപ ചെലവായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 19,691 കല്ലുകൾ വാങ്ങിയെന്നും 6744 കല്ലുകൾ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. പദ്ധതിക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാർശ ചെയ്‌തെന്നും മുഖ്യമന്ത്രി അറിയിച്ചു.

നീതി ആയോഗും കേന്ദ്ര റെയിൽവേ മന്ത്രാലയവും ആണ് പദ്ധതിക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിന് ശുപാർശ നൽകിയത്. പദ്ധതിയുടെ ഡിപിആറിന് അന്തിമ അനുമതി നേടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി മറുപടിയിൽ പറയുന്നു

തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽപാതയുടെ സാധ്യതാപഠന റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിച്ചിരുന്നു. റിപ്പോർട്ട് റെയിൽവേ ബോർഡിന് സമർപ്പിച്ചു. തുടർന്ന് റെയിൽവേ മന്ത്രാലയം പ്രീ ഇൻവെസ്റ്റ് ആക്ടിവിറ്റീസ് അടക്കം തുടങ്ങുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51592/recommended-by-the-center-for-foreign-loans)