---
title: "നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരം: മന്ത്രി മുഹമ്മദ് റിയാസ്"
english_title: "Opposition in the Assembly is corrupt: "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51595/opposition-in-the-assembly-is-corrupt"
published_at: "2022-06-28T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba9bb958276_1656396707368.jpg"
keywords: []
---

# നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരം: മന്ത്രി മുഹമ്മദ് റിയാസ്

> **Lead Summary:** **തിരുവനന്തപുരം: **നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ല. പ്രതിപക്ഷം സഭയ്ക്ക് അകത്ത് സകല മാന്യതയും ലംഘിക്കുകയാണ്.

## Article Content

**തിരുവനന്തപുരം: **നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ല. പ്രതിപക്ഷം സഭയ്ക്ക് അകത്ത് സകല മാന്യതയും ലംഘിക്കുകയാണ്.

കട്ടുമുടിച്ച് ജീവിക്കാൻ ആഗ്രഹിച്ചവർക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തിയാണ് പ്രതിപക്ഷം കാണിക്കുന്നത്. മികച്ച പ്രതിപക്ഷ നേതാവെന്ന് പാർട്ടിയിൽ തെളിയിക്കാനുള്ള കളികളാണ് വി ഡി സതീശന്റേതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

അതിന് വേണ്ടി മുഖ്യമന്ത്രിക്കെതിരെ വായിൽ തോന്നുന്നത് വിളിച്ചുപറയാൻ അനുവദിക്കില്ലെന്നും റിയാസ് പറഞ്ഞു. പ്രതിപക്ഷം നിയമസഭാ നടപടികൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി മന്ത്രി സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51595/opposition-in-the-assembly-is-corrupt)