---
title: "കാസര്‍കോട് ജില്ലയില്‍ നേരിയ ഭൂചലനം"
english_title: "Një tërmet i lehtë trondit lagjen Kasargod."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51604/nj-trmet-i-leht-trondit-lagjen-kasargod"
published_at: "2022-06-28T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba9f4cba011_1656397594355.jpg"
keywords: []
---

# കാസര്‍കോട് ജില്ലയില്‍ നേരിയ ഭൂചലനം

> **Lead Summary:**  **കാസര്‍കോട് :** ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. ഇന്ന് രാവിലെ 7.45നാണ് ചെറിയ ശബ്ദത്തോടെ, നാല് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമുണ്ടായത്. വിള്ളലുകളോ, നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ജില്ലയിലെ പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

## Article Content

 **കാസര്‍കോട് :** ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. ഇന്ന് രാവിലെ 7.45നാണ് ചെറിയ ശബ്ദത്തോടെ, നാല് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമുണ്ടായത്. വിള്ളലുകളോ, നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ജില്ലയിലെ പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

കാസര്‍കോടിനോട് ചേര്‍ന്നുള്ള കര്‍ണാടകയിലെ കുടക് മേഖലയിലാണ് ഭൂകുമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് വിവരം. റിക്ടര്‍ സ്‌കെയില്‍ 3.2 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51604/nj-trmet-i-leht-trondit-lagjen-kasargod)