---
title: "കെ കെ രാഗേഷിൻ്റെ ഭാര്യയുടെ നിയമനം: വൈസ് ചാൻസലറെ  വഴി തടഞ്ഞ് യൂത്ത് കോൺഗ്രസ്സ്"
english_title: "Youth Congresss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51609/youth-congresss"
published_at: "2022-06-28T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62baa5e0e760d_PicsArt_06-28-12.24.04.jpg"
keywords: []
---

# കെ കെ രാഗേഷിൻ്റെ ഭാര്യയുടെ നിയമനം: വൈസ് ചാൻസലറെ  വഴി തടഞ്ഞ് യൂത്ത് കോൺഗ്രസ്സ്

> **Lead Summary:** മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ച നടപടിക്കെതിരെ പ്രതിഷേധിച്ചു വൈസ് ചാസലറെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വീടിനു മുന്നിൽ വഴി തടഞ്ഞു.പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു നീക്കം ചെയ്തു.

## Article Content

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ച നടപടിക്കെതിരെ പ്രതിഷേധിച്ചു വൈസ് ചാസലറെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വീടിനു മുന്നിൽ വഴി തടഞ്ഞു.പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു നീക്കം ചെയ്തു.

കണ്ണൂർ സർവ്വകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യക്ക് ചട്ടങ്ങളും യോഗ്യതയും മറികടന്ന് നിയമനം നൽകിയതിലാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആണ് വൈസ് ചാൻസലറുടെ വസതിയിൽ മുന്നിൽ വഴി തടയൽ നടത്തിയത്.  കെ എസ് യു ശനിയാഴ്ച രാത്രി തന്നെ ഇതിനെതിരെ പ്രതിഷേധം നടത്തിയിരുന്നു.

ഏറെ നേരം തുടർന്ന പ്രതിഷേധത്തിനിടയിൽ ടൗൺ സി.ഐ ശ്രീജിത്ത്‌ കോടേരിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി നേതാക്കൾ ഉൾടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. പ്രതിഷേധിച്ച സ്ത്രീകളായ പ്രവർത്തകരെയും വനിതാ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു നീക്കി. സമരത്തിന് പ്രനിൽ, സുധീപ് ജെയിംസ് കെ കമൽജിത് രാഹുൽ വെച്ചിയോട്ട് വരുൺ,ഷാജു തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51609/youth-congresss)