---
title: "ആം ആദ്മി തെരഞ്ഞെ‌ടുപ്പിൽ പറഞ്ഞ വാക്ക് പാലിച്ചു : സൗജന്യ വൈദ്യുതി അടുത്ത മാസം മുതൽ       "
english_title: "Aam admi party"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51615/aam-admi-party"
published_at: "2022-06-28T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62baac93cb062_harpalcheema_twitter-16325618514x3.jpg"
keywords: []
---

# ആം ആദ്മി തെരഞ്ഞെ‌ടുപ്പിൽ പറഞ്ഞ വാക്ക് പാലിച്ചു : സൗജന്യ വൈദ്യുതി അടുത്ത മാസം മുതൽ       

> **Lead Summary:**  അമൃത്സർ : നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ നൽകിയ വാക്ക് പാലിച്ച് പഞ്ചാബിലെ ആം ആദ്മി സർക്കാർ. പ്രകടന പത്രികയിൽ പറഞ്ഞ പോലെ അടുത്ത മാസം മുതൽ വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് ധനകാര്യ മന്ത്രി ഹർപാൽ സിം​ഗ് ചീമ പ്രഖ്യാപിച്ചത്.

## Article Content

 അമൃത്സർ : നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ നൽകിയ വാക്ക് പാലിച്ച് പഞ്ചാബിലെ ആം ആദ്മി സർക്കാർ. പ്രകടന പത്രികയിൽ പറഞ്ഞ പോലെ അടുത്ത മാസം മുതൽ വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് ധനകാര്യ മന്ത്രി ഹർപാൽ സിം​ഗ് ചീമ പ്രഖ്യാപിച്ചത്.

2022-23 വർഷത്തെ സംസ്ഥാന ബജറ്റ് വിധാൻ സഭയിൽ അവതരിപ്പിക്കുമ്പോവാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബജറ്റിന് അന്തിമരൂപം നൽകുന്നതിന് മുമ്പ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് ചീമ കൂട്ടിച്ചേർത്തു. 20,384 നിർദേശങ്ങളാണ് പോർട്ടലിലൂടെ ലഭിച്ചത്. ജൂലൈ ഒന്ന് മുതൽ എല്ലാ വീടുകൾക്കും 300 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി ലഭിക്കുക.

അടുത്ത മാസംമുതൽ പഞ്ചാബിലെ എല്ലാ വീടുകൾക്കും ഓരോ മാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുമെന്ന വാ​ഗ്ദാനം നടപ്പാക്കുമെന്ന് ഭരണം ഏറ്റെടുത്ത് ഒരു മാസത്തിനു ശേഷം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞിരുന്നു.

നിലവിൽ പട്ടികജാതിക്കാർ, പിന്നോക്കക്കാർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവർക്ക് മാസം തോറും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51615/aam-admi-party)