---
title: "നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ സ്വർണം പിടികൂടി"
english_title: "Nedumbaseri Airport "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51624/nedumbaseri-airport"
published_at: "2022-06-28T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bab3fa941db_1656402473813.jpg"
keywords: []
---

# നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ സ്വർണം പിടികൂടി

> **Lead Summary:** **കൊച്ചി: **നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. മൂന്നു യാത്രക്കാരിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്. ഒന്നര കിലോഗ്രാം സ്വർണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും അര കിലോഗ്രാം സ്വർണ്ണം എയർ ഇന്റലിജൻസ് വിഭാഗവുമാണ് പിടികൂടിയത്.

## Article Content

**കൊച്ചി: **നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. മൂന്നു യാത്രക്കാരിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്. ഒന്നര കിലോഗ്രാം സ്വർണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും അര കിലോഗ്രാം സ്വർണ്ണം എയർ ഇന്റലിജൻസ് വിഭാഗവുമാണ് പിടികൂടിയത്.

ദുബൈ വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ പൊന്നാനി സ്വദേശി കുഞ്ഞിപ്പ, എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ ഷിഹാബുദീൻ എന്നിവരാണ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായ മലപ്പുറം കുട്ടിക്കലത്താണി സ്വദേശി ഷറഫുദ്ദീനിൽ നിന്ന് അര കിലോഗ്രാം സ്വർണ്ണവും പിടികൂടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51624/nedumbaseri-airport)