---
title: "24 മണിക്കൂറിനിടെ രാജ്യത്ത് 11,793 പേർക്ക് കൂടി കൊവിഡ്; 27 മരണം"
english_title: "Covid në 11,793 më shumë në 24 orë;  27 vdekje."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51625/covid-n-11793-m-shum-n-24-or-27-vdekje"
published_at: "2022-06-28T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bab558ceaa6_1656403271618.jpg"
keywords: []
---

# 24 മണിക്കൂറിനിടെ രാജ്യത്ത് 11,793 പേർക്ക് കൂടി കൊവിഡ്; 27 മരണം

> **Lead Summary:** രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,793 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കേസുകളിൽ കുറവുണ്ടായത് ആശ്വാസത്തിന് വക നൽകുന്നുണ്ട്. 24 മണിക്കൂറിനിടെ 27 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

## Article Content

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,793 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കേസുകളിൽ കുറവുണ്ടായത് ആശ്വാസത്തിന് വക നൽകുന്നുണ്ട്. 24 മണിക്കൂറിനിടെ 27 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതോടെ രാജ്യത്തെ കൊവിഡ് മരണം 5,25,047 ആയി ഉയർന്നു. നിലവിൽ 96,700 പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 98.57 ശതമാനമാണ്. ഇതിനോടകം 4.27 കോടി പേർ കൊവിഡിൽ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി. പ്രതിവാര ടിപിആർ 3.36 ശതമാനമാണ്. രാജ്യത്ത് ഇതിനോടകം 197.31 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51625/covid-n-11793-m-shum-n-24-or-27-vdekje)