---
title: "മഹിളാ അസോസിയേഷൻ കുറ്റ്യേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു"
english_title: "Women's Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51626/womens-association"
published_at: "2022-06-28T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bab5bfee5b5_PicsArt_06-28-01.32.07.jpg"
keywords: []
---

# മഹിളാ അസോസിയേഷൻ കുറ്റ്യേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു

> **Lead Summary:** മഹിളാ അസോസിയേഷൻ കുറ്റ്യേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു. കുറ്റ്യേരി വില്ലേജ് സമ്മേളനത്തിന്റെ ഭാഗമായാണ് കേശദാനം മഹാദാനം എന്ന പരിപാടി സംഘടിപ്പിച്ചത്.

## Article Content

മഹിളാ അസോസിയേഷൻ കുറ്റ്യേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു. കുറ്റ്യേരി വില്ലേജ് സമ്മേളനത്തിന്റെ ഭാഗമായാണ് കേശദാനം മഹാദാനം എന്ന പരിപാടി സംഘടിപ്പിച്ചത്.

കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട നിർധനരായ രോഗികൾക്ക് വിഗ് നിർമ്മിക്കാൻ ആവശ്യമായ മുടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് മഹിളാ അസോസിയേഷൻ കുറ്റ്യേരി ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേശദാനം സംഘടിപ്പിച്ചത്. തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി ആശാകിരണം പദ്ധതിയുമായി സഹകരിച്ചാണ് ഇത്തരമൊരു പ്രവർത്തനം നടത്തിയത്. സഹജീവി സ്നേഹത്തിന്റെ ഭാഗമായി 21 വനിതകളാണ് മുടി ദാനം ചെയ്തതെന്ന് മഹിള അസോസിയേഷൻ കുറ്റ്യേരി ഈസ്റ്റ് വില്ലേജ് സെക്രട്ടറി സി.ജീജ പറഞ്ഞു .

കാഞ്ഞിരങ്ങാട് വിദ്യാപോഷിണി വായനശാലയിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ടി.വി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡന്റ് എം.മിനി അധ്യക്ഷത വഹിച്ചു. ആശാ ജോർജ്ജ്, എ.വി.രാധാമണി, എ രാജേഷ്, ആർ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51626/womens-association)