---
title: "കണ്ണൂര്‍ താളിക്കാവ് റോഡിലെ കുഴി കാരണം അപകടം പതിവാകുന്നു"
english_title: "Kannur thalikkavu road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51629/kannur-thalikkavu-road"
published_at: "2022-06-28T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bab62b77bdb_IMG-20220628-WA0111.jpg"
keywords: []
---

# കണ്ണൂര്‍ താളിക്കാവ് റോഡിലെ കുഴി കാരണം അപകടം പതിവാകുന്നു

> **Lead Summary:** **കണ്ണൂര്‍:** താളിക്കാവ് റോഡിലെ കുഴി കാരണം അപകടം പതിവാകുന്നു. അധികാരികൾ തിരിഞ്ഞു നോക്കാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് ജനങ്ങൾ. റോഡിൽ ഞാർ നട്ട് പ്രതിഷേധവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂര്‍:** താളിക്കാവ് റോഡിലെ കുഴി കാരണം അപകടം പതിവാകുന്നു. അധികാരികൾ തിരിഞ്ഞു നോക്കാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് ജനങ്ങൾ. റോഡിൽ ഞാർ നട്ട് പ്രതിഷേധവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത് ഉദ്ഘാടനം ചെയ്തു.

കാലവര്‍ഷത്തെ തുടര്‍ന്ന് തകർന്ന ഈ റോഡു നീന്തൽ കുളത്തിന് സമനമായിരിക്കുകയാണ്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ താളിക്കാവ് ഡിവിഷനിലെ റോഡിന്റെ അവസ്ഥയാണ് ഇത്. ഒരു കിണറാഴത്തിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. വലിയ അപകട സാധ്യതയുണ്ടായിട്ടും അധികാരികൾ കണ്ണ് തുറക്കുന്നില്ലെന്ന പരാതിയാണ് യാത്രക്കാർക്കുള്ളത് ഈ റോഡിന്റെ അടക്കം ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് കോര്‍പ്പറേഷന്‍ കൗൺസിൽ യോഗത്തിൽ സ്ഥലം കൗൺസിലർ ചിത്തിര ശശിധരന്‍ മൗന പ്രതിഷേധം നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51629/kannur-thalikkavu-road)