---
title: "പൊന്ന്യം ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി   പൊതു സമ്മേളനവും ആദര ചടങ്ങും സംഘടിപിച്ചു"
english_title: "Ponnuyam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51636/ponnuyam"
published_at: "2022-06-28T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62babddd384c2_PicsArt_06-28-02.06.53.jpg"
keywords: []
---

# പൊന്ന്യം ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി   പൊതു സമ്മേളനവും ആദര ചടങ്ങും സംഘടിപിച്ചു

> **Lead Summary:** പൊന്ന്യം ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പൊതു സമ്മേളനവും ആദര ചടങ്ങും സംഘടിപിച്ചു. വഖഫ് ബോർഡ് അംഗം അഡ്വ. പി വി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനും പടയണി ന്യൂസ് എഡിറ്ററുമായ പി എം അഷ്റഫ്, കാരുണ്യ പ്രവർത്തകൻ സരീഷ് മാക്കുനി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

## Article Content

പൊന്ന്യം ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പൊതു സമ്മേളനവും ആദര ചടങ്ങും സംഘടിപിച്ചു. വഖഫ് ബോർഡ് അംഗം അഡ്വ. പി വി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനും പടയണി ന്യൂസ് എഡിറ്ററുമായ പി എം അഷ്റഫ്, കാരുണ്യ പ്രവർത്തകൻ സരീഷ് മാക്കുനി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

നാട്ടിലെ ചെറുതും വലുതുമായ വാർത്തകൾ ലോക മലയാളികൾക്കിടയിൽ എത്തിക്കുന്നതിലും വിവിധ വിഷയങ്ങൾ അധികാര കേന്ദ്രങ്ങളിൽ എത്തിക്കുന്നതിൽ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ മുഖ്യപങ്ക് വഹിക്കുകയും ചെയ്യുന്നതിനാണ് പി എം അഷ്റഫിന് നാടിൻ്റെ ആദരം. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു ട്രസ്റ്റ് ജോയൻ്റ് സെക്രട്ടറി റഫീക്ക് പാറയിൽ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റ്  ജനറൽ സെക്രട്ടറി ലത്തീഫ് സഫ സ്വാഗതം പറഞ്ഞു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അശോകൻ മുഖ്യാതിഥിയായി. പ്രഭാഷണ മികവിലൂടെ ജനമനസുകളിൽ സ്ഥാനം നേടിയ  നവാസ് പാലേരി മുഖ്യ പ്രഭാഷണം നടത്തി. ബഷീർ ചെറിയാണ്ടി, കെ നൂറുദ്ദീൻ, എൻ ഹരിദാസൻ, പി കെ ഹനീഫ, പി ജയരാജൻ, പി എം അഷ്റഫ്, പി പി കാസിം, ഉണ്ണി മാസ്റ്റർ, ശശീധരൻ, മാസ്റ്റർ, ടി ടി ഉസ്മാൻ മാസ്റ്റർ, പി സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51636/ponnuyam)