---
title: "പ്ലസ് വൺ പ്രവേശനത്തിന് എച് എസ് എസ് വിഭാഗം ഉള്ള ഹൈസ്കൂൾ കുട്ടികൾക്ക് അധിക പോയിന്റ് നൽകുന്നത് മറ്റ്കുട്ടികളോടുള്ള നീതി നിഷേധം "
english_title: "Dhënia e pikëve shtesë për nxënësit e shkollave të mesme me kategorinë"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51640/dhnia-e-pikve-shtes-pr-nxnsit-e-shkollave-t-mesme-me-kategorin"
published_at: "2022-06-28T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bac16731638_Picsart_22-06-28_14-15-53-282.jpg"
keywords: []
---

# പ്ലസ് വൺ പ്രവേശനത്തിന് എച് എസ് എസ് വിഭാഗം ഉള്ള ഹൈസ്കൂൾ കുട്ടികൾക്ക് അധിക പോയിന്റ് നൽകുന്നത് മറ്റ്കുട്ടികളോടുള്ള നീതി നിഷേധം 

> **Lead Summary:** **നെല്ലിക്കുന്ന്: **പ്ലസ് വൺ പ്രവേശനത്തിന് എച് എസ് എസ് വിഭാഗം ഉള്ള ഹൈസ്കൂൾ കുട്ടികൾക്ക് അധിക പോയിന്റ് നൽകുന്നത് മറ്റ്കുട്ടികളോടുള്ള നീതി നിഷേധമാണെന്നും അതുകൊണ്ട് തന്നെ ഹയർ സെക്കന്ററി ഇല്ലാത്ത സ്കൂളുകളിൽ പുതിയവ അനുവദിക്കുകയോ കുട്ടികൾക്ക് പ്രേത്യേക പരിഗണന നൽകുകയോ ചെയ്യണം.

## Article Content

**നെല്ലിക്കുന്ന്: **പ്ലസ് വൺ പ്രവേശനത്തിന് എച് എസ് എസ് വിഭാഗം ഉള്ള ഹൈസ്കൂൾ കുട്ടികൾക്ക് അധിക പോയിന്റ് നൽകുന്നത് മറ്റ്കുട്ടികളോടുള്ള നീതി നിഷേധമാണെന്നും അതുകൊണ്ട് തന്നെ ഹയർ സെക്കന്ററി ഇല്ലാത്ത സ്കൂളുകളിൽ പുതിയവ അനുവദിക്കുകയോ കുട്ടികൾക്ക് പ്രേത്യേക പരിഗണന നൽകുകയോ ചെയ്യണം.

നെല്ലിക്കുറ്റി പ്ലസ് വൺ പ്രവേശനം കൂടുതൽ സുധാര്യം ആക്കണമെന്നും പ്രേവേശനത്തിന് ഹൈസ്കൂളു കളോടാനുബന്ധിച് ഹയർ സെക്കന്ററി വിഭാഗം ഉള്ള സ്കൂളിലെ കുട്ടികൾക്ക് ആ സ്കൂളിലെ പ്രവേശനത്തിന് അധിക പോയിന്റ് നൽകുന്നത് ഹയർ സെക്കന്ററി ഇല്ലാത്ത സ്കൂളുകളിൽ നിന്നും അപേക്ഷിക്കുന്ന കുട്ടികളോട് കാണിക്കുന്ന അനീതി ആണെന്നും അത്കൊണ്ട് തന്നെ ഇപ്രാവശ്യത്തെ പ്രൊസ്പെക്റ്റിൽ നിന്നും ഈ മാർഗനിർദ്ദേശം ഒഴിവാക്കണമെന്നും നെല്ലിക്കുറ്റി സ്വിമ്മിംഗ് ആൻഡ് സ്പോട്സ് അക്കാദമിയും നെല്ലിക്കുറ്റി സ്കൂൾ വെൽഫയർ കമ്മിറ്റിയും ആവശ്യപ്പെട്ടു.

കുട്ടി പഠിച്ച സ്കൂളിൽ ഹയർ സെക്കന്ററി ഇല്ലാത്തത് കുട്ടിയുടെ കുഴപ്പം അല്ല അതിനാൽ തന്നെ ഇത്തരത്തിലുള്ള മാർഗ്ഗനിർദ്ദേശം തുല്യ നീതിയിന്മേലുള്ള കടന്നു കയറ്റമാണ്. ഇത് മൂലം ഫുൾ A+ കിട്ടിയ കുട്ടികളും അവരുടെ മാതാപിതാക്കളും കടുത്തമാനസിക സംഘർഷമാണ് അനുഭവിക്കുന്നത്.ഒരേ പഞ്ചായത്തിൽ അപേക്ഷിക്കുന്നവർക്ക് അധിക പോയിന്റ് കൊടുക്കുന്നത് സ്വാഭാവികം. അതുപോലെ തന്നെ മറ്റ് ഗ്രേസ് മാർക്കുകളുടെ പോയിന്റുകൾ കൊടുക്കുന്നതും നീതീകരിക്കാം അതെല്ലാം കുട്ടികൾക്കു അവകാശപ്പെട്ടതാണ് എന്നാൽ സെയിം സ്കൂൾ പോയിന്റ് തികച്ചും അനീതി ആണ്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി. വിദ്യാഭ്യാസ മന്ത്രി. പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകുവാൻ തീരുമാനിച്ചു.

പത്ര സമ്മേളനത്തിൽ നെല്ലിക്കൂറ്റി സ്വിമ്മിംഗ് ആൻഡ് സ്പോട്സ് അക്കാദമി രക്ഷധികാരി ഫാദർ മാത്യു ഓലിക്കൽ. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ സോജൻ കരാമയിൽ.ബിജു കുറുമുട്ട. റോബി ഇളവുങ്കൽ. സനീഷ് ജോസഫ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51640/dhnia-e-pikve-shtes-pr-nxnsit-e-shkollave-t-mesme-me-kategorin)